ക്രിസ്റ്റിയാനോ ലോകഫുട്‌ബോളറാകുമെന്ന് ബാഴ്‌സ ഉറപ്പിച്ചു, മെസി അവാര്‍ഡ് ചടങ്ങിനില്ല !!!

  • By: കാശ്വിൻ
Subscribe to Oneindia Malayalam

ബാഴ്‌സലോണ: ഫിഫ ലോകഫുട്‌ബോളറെ പ്രഖ്യാപിക്കുന്ന സൂറിചിലെ ഫിഫ ദ ബെസ്റ്റ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ ബാഴ്‌സലോണ ക്ലബ്ബ് മാനേജ്‌മെന്റ് ലയണല്‍ മെസിയോട് പോകേണ്ടെന്ന് നിര്‍ദേശിച്ചു. മെസി മാത്രമല്ല ബാഴ്‌സ കളിക്കാരാരും തന്നെ ഈ ചടങ്ങില്‍ പങ്കെടുക്കില്ല. ക്രിസ്റ്റിയാനോക്കും അന്റോയിന്‍ ഗ്രീസ്മാനുമൊപ്പം ലോകഫുട്‌ബോളര്‍ പട്ടത്തിന് മെസിയും മത്സരരംഗത്തുണ്ട്. എന്നാല്‍, ഇത്തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടക്കുവാന്‍ മെസിക്ക് സാധിക്കില്ലെന്ന് വ്യക്തമായ ബോധ്യം വന്നതോടെയാണ് ബാഴ്‌സലോണയുടെ കൂട്ടത്തോടെയുള്ള പിന്‍മാറ്റം.


പിന്‍മാറ്റം അസൂയ കാരണമോ ?

ലാ ലിഗയിലെ ബദ്ധവൈരികളാണ് റയലും ബാഴ്‌സയും. എതിര്‍ചേരിയിലെ ഒരു താരം ലോകഫുട്‌ബോളറാകുന്നത് തങ്ങളുടെ സൂപ്പര്‍ താരം നോക്കി നില്‍ക്കേണ്ടതില്ലെന്ന് ബാഴ്‌സ ക്ലബ്ബ് മാനേജ്‌മെന്റ് വിചാരിച്ചതാണോ പിന്‍മാറ്റത്തിന് പിറകില്‍ ?

ഈ ചോദ്യം പലരുടെയും മനസില്‍ ഉയര്‍ന്നിട്ടുണ്ടാകും. എന്നാല്‍ യഥാര്‍ഥ കാരണം മറ്റൊന്നാണ്. ബുധനാഴ്ച നടക്കുന്ന കിംഗ്‌സ് കപ്പ് മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടാന്‍ തയ്യാറെടുക്കുകയാണ് ബാഴ്‌സലോണ.

Messi and Team

കളിക്കാര്‍ക്ക് സുപ്രധാന മത്സരത്തിന് മുമ്പ് വിശ്രമം അനിവാര്യമാണ്. ദീര്‍ഘയാത്ര ചെയ്യുന്നത് തിരിച്ചടിയാകുമെന്ന് മുന്നില്‍ കണ്ടാണ് ബാഴ്‌സയുടെ പിന്‍മാറ്റം. അവാര്‍ഡ് ചടങ്ങിന് ക്ഷണിച്ചതില്‍ ബാഴ്‌സ മാനേജ്‌മെന്റ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ നന്ദി അറിയിക്കുകയും ചെയ്തു.

മികച്ച പരിശീലകരുടെ അന്തിമ പട്ടികയില്‍ സിദാനും റാനിയേരിയും ഫെര്‍നാണ്ടോ സാന്റോസുമാണ് ഉള്ളത്. ഇവിടെയും ബാഴ്‌സക്ക് സീറ്റില്ല.

ചെറു സംഘം ചടങ്ങില്‍ പങ്കെടുക്കും

എന്നാല്‍, ചടങ്ങില്‍ സംബന്ധിക്കാന്‍ ബാഴ്‌സയുടെ ഒരു സംഘം വരും. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ടോമു, വൈസ് പ്രസിഡന്റ് ജോര്‍ഡ് മെസ്‌ട്രെ, ബോര്‍ഡ് അംഗങ്ങളായ സില്‍വിയോ എലിയാസ്, ഓസ്‌കര്‍ ഗ്രോ, ആല്‍ബര്‍ട്ട് സോളര്‍, റോബര്‍ട് ഫെര്‍നാണ്ടസ്, റൗള്‍ സാനിലെഹി എന്നിവര്‍.

ബാഴ്‌സക്ക് മുന്നിലുള്ളത് മരണക്കളി

കിംഗ്‌സ് കപ്പില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയോട് ആദ്യപാദം 2-1ന് തോറ്റ ബാഴ്‌സക്ക് ബുധനാഴ്ച ഹോംഗ്രൗണ്ടില്‍ ജയിച്ചേ തീരൂ. ഫിഫ അവാര്‍ഡ് ചടങ്ങില്‍ വെറുതെ മറ്റുള്ളവര്‍ അവാര്‍ഡ് വാങ്ങുന്നത് കാണുന്നതിനേക്കാള്‍ ബാഴ്‌സക്ക് പ്രധാനം വരാനിരിക്കുന്ന കിംഗ്‌സ് കപ്പ് പോരാട്ടം തന്നെ.

English summary
Messi, Neymar and Barca stars won't attend FIFA award ceremony
Please Wait while comments are loading...