മോഹന്‍ ബഗാനും ഐസാള്‍ എഫ് സിയും ജയിച്ചു; ഷില്ലോംഗിന് തുടരെ രണ്ടാം തോല്‍വി

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാനും ഐസാള്‍ എഫ്‌സിക്കും ജയം. ബഗാന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഷില്ലോംഗ് ലജോംഗ് എഫ് സിയെ തോല്‍പ്പിച്ചപ്പോള്‍ ഐസാള്‍ എഫ് സി ഏക ഗോളിന് മിനെര്‍വ പഞ്ചാബിനെ കീഴടക്കി.

സ്‌കോട്ടിഷ് സ്‌ട്രൈക്കര്‍ ഡാറില്‍ ഡഫിയുടെ ഇരട്ട ഗോളുകളിലാണ് ബഗാന്‍ ജയം ഉറപ്പിച്ചത്. 21, 77 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. ബഗാനും ഷില്ലോംഗും രണ്ട് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. ബഗാന്‍ റെയ്‌നിയര്‍ ഫെര്‍നാണ്ടസിന് ഐ ലീഗ് അരങ്ങേറ്റത്തിന് അവസരം നല്‍കി.

mb

കാസുമി യൂസക്ക് ആദ്യ പകുതിയില്‍ തന്നെ മികച്ച ക്രോസ് ബോള്‍ നല്‍കി റെയ്‌നിയര്‍ തന്റെ മികവറിയിച്ചു. രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച ഷില്ലോംഗിനെ മികച്ച പ്രതിരോധം തീര്‍ത്ത് ബഗാന്‍ നേരിട്ടു.

കാസുമി യൂസയും ഡാറില്‍ ഡഫിയും പാഴാക്കിയ അവസരങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. വിജയമാര്‍ജിന്‍ അരഡസന്‍ ഗോളിന്റെതാകുമായിരുന്നു ഫിനിഷിംഗില്‍ ഇവര്‍ കുറേക്കൂുടി കൃത്യത പാലിച്ചിരുന്നെങ്കില്‍.

പഞ്ചാബില്‍ നിന്ന് ജെ സി ടിയുടെ പിന്‍മുറക്കാരായി വരുന്ന മിനെര്‍വക്ക് തുടക്കം പാളി. തൊണ്ണൂറാം മിനുട്ടില്‍ സെല്‍ഫ് ഗോളിലാണ് മിനെര്‍വ ഐസാള്‍ എഫ് സിയോട് തോല്‍ക്കുന്നത്.

English summary
Bagan striker Darryl Duffy condemned Shillong Lajong to their second consecutive defeat
Please Wait while comments are loading...