ഫിഫ പുഷ്‌കാസ് ഗോള്‍ ഓഫ് ദ ഇയര്‍ കണ്ടാല്‍ ഞെട്ടും! എന്നാലും അതെങ്ങനെ ഗോളായി!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

സൂറിച്: 2016 ലെ മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കാസ് പുരസ്‌കാരം മലേഷ്യ സൂപ്പര്‍ ലീഗിലേക്കാണ് പോയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിനാറിനായിരുന്നു ആ ഗോള്‍ സംഭവിച്ചത്. മലേഷ്യന്‍ ക്ലബ്ബ് പെനാംഗിന്റെ താരമായ മുഹമ്മദ് ഫെയ്‌സ് സുബ്രിയാണ് ലോകത്തെ ഞെട്ടിച്ച ലോംഗ് റേഞ്ച് ഫ്രീകിക്ക് ഗോള്‍ നേടിയത്. ലീഗില്‍ പഹാംഗിന്റെ വലയിലാണ് അത്ഭുത ഗോള്‍ താഴ്ന്നിറങ്ങിയത്.

ഗുരുത്വാകര്‍ഷണത്തെ കീഴടക്കിയ ഗോള്‍...

ഗുരുത്വാകര്‍ഷണത്തെ കീഴടക്കിയ ഗോള്‍...

സുബ്രി ഏറെക്കുറെ മധ്യഭാഗത്ത് നിന്ന് തൊടുത്ത ഫ്രീകിക്ക് ബോക്‌സിനുള്ളില്‍ കയറിയ ശേഷം ആകാശത്ത് വെച്ച് പെട്ടെന്ന് വളഞ്ഞ് ദിശമാറി ഗോളിയുടെ ഇടത് ഭാഗത്തെ വലയിലേക്ക് ഊര്‍ന്നിറങ്ങി. ഗുരുത്വാകര്‍ഷണ ബലത്തിലുണ്ടായ വ്യതിയാനമാണേ്രത ഈ ഗോളിന് പിറകിലെ രഹസ്യം !

അവാര്‍ഡ് നല്‍കിയത് ഇതിഹാസം...

അവാര്‍ഡ് നല്‍കിയത് ഇതിഹാസം...

സുബ്രിക്ക് വാക്കുകള്‍ മുറിഞ്ഞു. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെ കൈകളില്‍ നിന്ന് മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് സ്വീകരിച്ചപ്പോള്‍. ജീവിതത്തില്‍ ഇങ്ങനെയൊരു വേദിയില്‍ നില്‍ക്കാന്‍ സാധിക്കുമെന്ന് കരുതിയതല്ല. അതിന് എനിക്ക് നന്ദി പറയാനുള്ളത് എന്റെ ടീമിനോടാണ്, കോച്ചിനോടാണ്, കുടുംബത്തോടാണ്, അച്ഛനോടാണ്, അമ്മയോടാണ് പിന്നെ എനിക്ക് വോട്ട് ചെയ്തവരോടാണ്-വലിയ നന്ദി.

59.5 ശതമാനം വോട്ടോടു കൂടിയാണ് സുബ്രിയുടെ ഗോള്‍ ലോകോത്തരമായത്.

മറ്റ് രണ്ട് ഗോളുകള്‍...

മറ്റ് രണ്ട് ഗോളുകള്‍...

സുബ്രി കീഴടക്കിയത് ബ്രസീലിയന്‍ ടോപ് ഡിവിഷന്‍ ലീഗ് താരം മര്‍ലോനെയെയും അണ്ടര്‍ 17 വനിതാ താരം ഡാനിയുസ്‌ക റോഡ്രിഗസിനെയുമാണ്. ഏപ്രില്‍ 21ന് കോര്‍ബെസലിനെതിരെ കോറിന്ത്യന്‍സിന് വേണ്ടിയാണ് മര്‍ലോനെയുടെ ഗോള്‍.

വീഡിയോ

വീഡിയോ കാണാം..

English summary
Mohd Faiz Subri wins FIFA Puskas Award 2016 for best goal of the year
Please Wait while comments are loading...