പി എസ് ജിയുടെ കുത്തക തകര്‍ത്ത് മൊണാക്കോ ഫ്രാന്‍സ് പിടിച്ചടക്കി, നന്ദി പറയേണ്ടത് കൊളംബിയന്‍ സ്‌ട്രൈക്കറോട്‌

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

പാരിസ്: ഫ്രഞ്ച് ലീഗ് ഒന്നില്‍ പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മൊണാക്കോ ചാമ്പ്യന്‍മാരായി. ലീഗില്‍ ഒരു മത്സരം ശേഷിക്കെയാണ് മൊണാക്കോ കിരീടം സ്വന്തമാക്കിയത്. മുപ്പത്തേഴാം റൗണ്ടില്‍ സെയിന്റ് എറ്റീനെക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച മൊണാക്കോ ഒന്നാം സ്ഥാനത്ത് ആറ് പോയിന്റിന്റെ അനിഷേധ്യ ലീഡ് സ്വന്തമാക്കി.

പോയിന്റ് നില...

പോയിന്റ് നില...

37 മത്സരങ്ങളില്‍ മൊണാക്കോ 92 പോയിന്റ് കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള പി എസ് ജിക്ക് 86 പോയിന്റ് മാത്രം.

ഗോളുകള്‍...

ഗോളുകള്‍...

ക്യാപ്റ്റന്‍ റഡാമെല്‍ ഫാല്‍കോയുടെ പാസില്‍ പത്തൊമ്പതാം മിനുട്ടില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ എംബാപ്പെ ആദ്യ ഗോള്‍ നേടി. രണ്ടാം ഗോള്‍ ഇഞ്ചുറി ടൈമിലായിരുന്നു. വലെറെ ജെര്‍മെയ്‌നാണ് സ്‌കോര്‍ ചെയ്തത്.

വിജയരഹസ്യം..

വിജയരഹസ്യം..

യുവത്വവും പരിചയ സമ്പന്നതയും ഒത്തുചേരുന്ന നിരയായി മൊണാക്കോ മാറിയതാണ് കിരീടവിജയരഹസ്യം. കൊളംബിയന്‍ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കോ തകര്‍പ്പന്‍ ഫോമിലേക്ക് ഉയര്‍ന്നതും ടീനേജര്‍ കീലിയന്‍ എംബാപ്പെ അതിനൊത്ത മികവ് കാണിച്ചതും മൊണാക്കോയെ കുതിപ്പിച്ചു. ഇവരാണ് മൊണാക്കോയുടെ ടോപ് സ്‌കോറര്‍മാര്‍.

ഫാല്‍കോയുടെ തിരിച്ചുവരവ്..

ഫാല്‍കോയുടെ തിരിച്ചുവരവ്..

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി ടീമുകളിലായി 36 മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ മാത്രം നേടിയ ഫാല്‍കോ ഈ സീസണില്‍ 24 ഗോളുകളാണ് നേടിയത്. നാല് അസിസ്റ്റുകളും...

യൂറോപ്പിലും കരുത്തറിയിച്ചു...

യൂറോപ്പിലും കരുത്തറിയിച്ചു...

ടോട്ടനം ഹോസ്പര്‍, മാഞ്ചസ്റ്റര്‍ സിറ്റി, ബൊറുസിയ ഡോട്മുണ്ട് ക്ലബ്ബുകളെ തോല്‍പ്പിച്ചാണ് ചാമ്പ്യന്‍സ് ലീഗില്‍ സെമി വരെ കുതിച്ചത്. അവിടെ യുവെന്റസിന് മുന്നിലാണ് തോല്‍വി സമ്മതിച്ചത്.

ഗോള്‍ നില..

ഗോള്‍ നില..

മൊണാക്കോ 2-0 സെയിന്റ് എറ്റീന്‍

English summary
Monaco have won the Ligue 1 title for the first time in 17 years
Please Wait while comments are loading...