മഞ്ഞപ്പടക്ക് മുന്നില്‍ ജപ്പാന്‍ കാഴ്ചക്കാരായി, ജയം കാല്‍ഡസന്‍ ഗോളുകള്‍ക്ക്, നെയ്മറും മാര്‍സലോയും ജീസസും ഗോളടിച്ചു

  • Posted By:
Subscribe to Oneindia Malayalam

പാരിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ ബ്രസീല്‍ 3-1ന് ജപ്പാനെ പരാജയപ്പെടുത്തി. നെയ്മര്‍ ഒരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കുകയും മറ്റൊന്ന് പാഴാക്കുകയും ചെയ്ത മത്സരത്തില്‍ മാര്‍സലോയും ഗബ്രിയേല്‍ ജീസസും ബ്രസീലിനായി സ്‌കോര്‍ ചെയ്തു. ജപ്പാന്റെ ആശ്വാസ ഗോള്‍ രണ്ടാം പകുതിയില്‍ ടൊമോകി മാകിനോ നേടി.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്രസീല്‍ ഒമ്പതാം മിനുട്ടില്‍ പെനാല്‍റ്റി സമ്പാദിച്ചു. ഫെര്‍നാണ്ടീഞ്ഞോയെ മായ യോഷിദ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത നെയ്മറിന് പിഴച്ചില്ല. എന്നാല്‍, പതിനഞ്ചാം മിനുട്ടില്‍ ജീസസിനെ വീഴ്ത്തിയതിന് ബ്രസീലിന് ലഭിച്ച പെനാല്‍റ്റി നെയ്മറിന് ഗോളാക്കാന്‍ സാധിച്ചില്ല. ജപ്പാന്‍ ഗോളി തട്ടി മാറ്റി.

marceloneymar

ഈ നിരാശ മാറും മുമ്പെ, തൊട്ടടുത്ത മിനുട്ടില്‍ മാര്‍സലോയുടെ തകര്‍പ്പന്‍ ഗോളില്‍ മഞ്ഞപ്പട 2-0 ന് ലീഡെടുത്തു. മുപ്പത്താറാം മിനുട്ടില്‍ ഡാനിലോയുടെ ക്രോസില്‍ ഗബ്രിയേല്‍ ജീസസ് ബ്രസീലിന്റെ ഗോള്‍ പട്ടിക തികച്ചു, 3-0.

ഇറ്റലിയില്ലാത്ത ലോകകപ്പാകുമോ റഷ്യയില്‍ നടക്കുക ? സ്വീഡന്‍ പണി കൊടുത്തു, അസൂറിപ്പട ഞെട്ടലില്‍

അറുപത്തെട്ടാം മിനുട്ടില്‍ ബ്രസീല്‍ഡിഫന്‍ഡര്‍ ജെഫേഴ്‌സന്റെ മുകളില്‍ ചാടി ഹെഡ് ചെയ്ത് മാകിനോ ജപ്പാന്റെ ഗോള്‍ നേടി. എണ്‍പത്തേഴാം മിനുട്ടില്‍ അലക്‌സ് സാന്‍ഡ്രോയുടെ ഹെഡര്‍ നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയത് ബ്രസീലിന്റെ ഗോള്‍ മാര്‍ജിന്‍ കാല്‍ഡസന്‍ ഗോളിലൊതുക്കി.

ബ്രസീലിന്‍െ അടുത്ത മത്സരം വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരെ.

English summary
Neymar Scores As Brazil Beat Japan In Friendly
Please Wait while comments are loading...