എംഎസ്എന്‍ യുഗത്തിന് അന്ത്യം!! ബാഴ്സ കുപ്പായത്തില്‍ ഇനി നെയ്മറില്ല!! താരം പോവുന്നത്....

  • Written By:
Subscribe to Oneindia Malayalam

മാഡ്രിഡ്: ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരമായ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ ബാഴ്‌സലോണ വിടുന്നു. ഇക്കാര്യം ക്ലബ്ബ് തന്നെ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യൂറോപ്പിലെ ട്രാന്‍സ്ഫര്‍ വിപണിയിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു നെയ്മറുടെ കൂടുമാറ്റം. ഇപ്പോള്‍ ക്ലബ്ബ് തന്നെ നെയ്മര്‍ വിടുകയാണെന്ന് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. 2013ലാണ് നെയ്മര്‍ ബാഴ്‌സയിലെത്തിയത്. ഇതുവരെ 123 മല്‍സരങ്ങളില്‍ ബാഴ്‌സയുടെ ജഴ്‌സിയണിഞ്ഞ നെയ്മര്‍ 68 ഗോളുകളും നേടിയിട്ടുണ്ട്. നിരവധി കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ 25 കാരനായ സ്‌ട്രൈക്കര്‍ക്കു സാധിച്ചു.

നെയ്മറുടെ ലക്ഷ്യം

നെയ്മറുടെ ലക്ഷ്യം

ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ജര്‍മയ്‌നിലേക്കാണ് (പിഎസ്ജി) നെയ്മര്‍ ചേക്കേറുന്നത്. ലോക റെക്കോര്‍ഡ് തുകയാണ് താരത്തിനായി മുന്‍ ഫ്രഞ്ച് ചാംപ്യന്‍മാര്‍ ഒഴുക്കുന്നത്.

 റെക്കോര്‍ഡുകള്‍ പഴങ്കഥയാവും

റെക്കോര്‍ഡുകള്‍ പഴങ്കഥയാവും

നെയ്മറുടെ കൂടുമാറ്റം യാഥാര്‍ഥ്യമാവുന്നതോടെ ലോക ഫുട്‌ബോളിലെ ഇതുവരെയുള്ള റെക്കോര്‍ഡ് പഴങ്കഥയാവും. 196 മില്ല്യണ്‍ യൂറോയെന്ന വമ്പന്‍ തുകയാണ് താരത്തിന് പിഎസ്ജി വിലയിട്ടിരിക്കുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റെക്കോര്‍ഡ് നെയ്മറുടെ പേരിലാവും.

മെഡിക്കല്‍ പരിശോധന

മെഡിക്കല്‍ പരിശോധന

കരാറിനെക്കുറിച്ച് പിഎസ്ജിയുമായി ചര്‍ച്ച നടത്താന്‍ ബാഴ്‌സ നെയ്മര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പ്രതിഫലത്തെക്കുറിച്ചും മറ്റും തീരുമാനമായാല്‍ താരം മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം പിഎസ്ജിയുമായി കരാര്‍ ഒപ്പിടും.

ടീമംഗങ്ങളെ സന്ദര്‍ശിച്ചു

ടീമംഗങ്ങളെ സന്ദര്‍ശിച്ചു

ഒരു പ്രൊമോഷന്‍ പരിപാടിക്കായി ദുബായില്‍ പോയ ശേഷം നെയ്മര്‍ ഇന്ന് ബാഴ്‌സയുടെ ക്യാംപില്‍ തിരിച്ചെത്തിയിരുന്നു. 43 മിനിറ്റാണ് നെയ്മര്‍ ടീമംഗങ്ങള്‍ക്കൊപ്പം ചെലവിട്ടത്. സഹതാരങ്ങളോട് ഗുഡ്‌ബൈ പറയാനാണ് താരം വന്നതെന്നാണ് സൂചന.

ക്ലബ്ബുമായുള്ള ബന്ധത്തില്‍ വിള്ളല്‍

ക്ലബ്ബുമായുള്ള ബന്ധത്തില്‍ വിള്ളല്‍

നെയ്മറും ബാഴ്‌സയും തമ്മിലുള്ള ബന്ധത്തില്‍ അടുത്തിടെ ചെറിയ വിള്ളല്‍ വീണിരുന്നു. താരത്തിന്റെ പ്രതിഫലം ക്ലബ്ബ് തടഞ്ഞുവച്ചതായിരുന്നു കാരണം. മാത്രമല്ല ദിവസങ്ങള്‍ക്ക് മുമ്പ് പരിശീലനത്തിനിടെ ഒരു സഹതാരവുമായി നെയ്മര്‍ ഏറ്റുമുട്ടിയതും മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരുന്നു.

 എംഎസ്എന്‍ ഇനിയുണ്ടാവില്ല

എംഎസ്എന്‍ ഇനിയുണ്ടാവില്ല

ലോക ഫുബോളിലെ നിലവിലെ ഏറ്റവും മികച്ച ആക്രമണ നിരയുള്ള ടീമാണ് ബാഴ്‌സ. എംഎസ്എന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട മെസ്സി-സുവാറസ്-നെയ്മര്‍ സംഘമാണ് ബാഴ്‌സയുടെ കുതിപ്പിന് ഊര്‍ജം പകര്‍ന്നത്. എന്നാല്‍ ആഗസ്റ്റില്‍ തുടങ്ങുന്ന പുതിയ സീസണില്‍ എംഎസ് മാത്രമേ ബാഴ്‌സ നിരയിലുണ്ടാവുകയുള്ളൂ.

 മെസ്സിയുടെ നിഴലില്‍

മെസ്സിയുടെ നിഴലില്‍

ബാഴ്‌സയില്‍ ഇതിഹാസതാരം ലയണല്‍ മെസ്സിയുടെ നിഴലില്‍ നിന്നു പുറത്തുകടക്കുകയെന്ന ലക്ഷ്യം കൂടി നെയ്മറുടെ കൂടുമാറ്റത്തിനു പിന്നിലുണ്ടെന്നാണ് വിവരം. പിഎസ്ജിയില്‍ തനിക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും താരം കണക്കുകൂട്ടുന്നു.

English summary
Barcelona allowed Neymar to leave club.
Please Wait while comments are loading...