നാല് പോയിന്റ് അകലെ റയലിന് ലാലിഗ കിരീടം, ബാഴ്‌സക്ക് ഒരു മത്സരം മാത്രം ശേഷിക്കുന്നു...

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ കിരീടപ്പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരരംഗത്തുള്ള റയല്‍മാഡ്രിഡും ബാഴ്‌സലോണയും ഒരുപോലെ വന്‍ മാര്‍ജിനില്‍ ജയിച്ച് മുന്നേറി.

റയല്‍ 4-1ന് സെവിയ്യയെ തകര്‍ത്തപ്പോള്‍ ബാഴ്‌സലോണയും ഇതേ മാര്‍ജിനില്‍ ലാസ് പല്‍മാസിനെ കീഴടക്കി.

റയലിന് കിരീടത്തിലേക്ക് നാല് പോയിന്റ്...

റയലിന് കിരീടത്തിലേക്ക് നാല് പോയിന്റ്...

37 മത്സരങ്ങളില്‍ 87 പോയിന്റാണ് ബാഴ്‌സലോണക്ക്. 36 മത്സരങ്ങളില്‍ 87 പോയിന്റുമായി റയല്‍ മാഡ്രിഡ് കിരീടത്തിനരികില്‍. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്ന് റയലിന് നാല് പോയിന്റ് മതി കിരീടം ഉറപ്പിക്കാന്‍. ബാഴ്‌സക്ക് ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. പരമാവധി മൂന്ന് പോയിന്റ് മാത്രമാണ് നേടാന്‍സാധിക്കുക.

ക്രിസ്റ്റിയാനോ ഡബിള്‍...

ക്രിസ്റ്റിയാനോ ഡബിള്‍...

പത്താം മിനുട്ടില്‍ നാചോയിലൂടെ ലീഡെടുത്ത റയലിനെ കുതിപ്പിച്ചത് ക്രിസ്റ്റ്യാനോ 23,78 മിനുട്ടുകളില്‍ നേടിയ ഗോളുകള്‍. ടോണി ക്രൂസ് എണ്‍പത്തിനാലാം മിനുട്ടില്‍ സ്‌കോര്‍ ചെയ്തു. സെവിയ്യക്കായി ജോവെറ്റിച് ആശ്വാസ ഗോളടിച്ചു.

നെയ്മറിന് ഡബിള്‍...

നെയ്മറിന് ഡബിള്‍...

ലാസ് പല്‍മാസിനെതിരെ ബാഴ്‌സക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത് ബ്രസീലിയന്‍ നെയ്മറുടെ ഹാട്രിക്കാണ്. 25, 67,71 മിനുട്ടുകളിലാണ് നെയ്മറിന്റെ സ്‌കോറിംഗ്. ലൂയിസ് സുവാരസ് ഇരുപത്തേഴാം മിനുട്ടില്‍ സ്‌കോര്‍ ചെയ്തു.

ഗോള്‍ നില...

ഗോള്‍ നില...

ലാസ് പല്‍മാസ് 1-4 ബാഴ്‌സലോണ

റയല്‍ മാഡ്രിഡ് 4-1 സെവിയ്യ

അലാവ്‌സ് 3-1 സെല്‍റ്റ വിഗോ

അത്.ബില്‍ബാവോ 1-1 ലെഗാനെസ്

എയ്ബര്‍ 0-1 സ്‌പോര്‍ട്ടിംഗ് ഗിയോണ്‍

റയല്‍ ബെറ്റിസ് 1-1 അത്. മാഡ്രിഡ്

റയല്‍ സോസിഡാഡ് 2-2 മലാഗ

വിയ്യാറയല്‍ 0-0 ഡിപ്പോര്‍ട്ടീവോ

English summary
Neymars clinical hat-trick ensured reigning champions Barcelona remain top of La Liga
Please Wait while comments are loading...