ഖേലിയോ ആളൊരു ചീറ്റപ്പുലിയാണ്! ഇന്ത്യന്‍ ഫുട്‌ബോളിനെ കുതിപ്പിക്കുമോ ഈ ഖേലിയോ?

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: ഖേലിയോ -അതാണവന്റെ പേര്. ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യചിഹ്നമാണ് ഖേലിയോ എന്ന ചീറ്റപ്പുലി. ഹിമാലയന്‍ താഴ് വരയില്‍ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന ചീറ്റപ്പുലിയെയാണ് ലോകകപ്പ് ഭാഗ്യമുദ്രയായി സംഘാടകര്‍ അവതരിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ചടങ്ങില്‍ ഖേലിയോയെ ലോകസമക്ഷം അവതരിപ്പിച്ചത്.

kheleo

ഇന്ത്യയില്‍ നടന്ന കായിക ഇനങ്ങളില്‍ ഭാഗ്യമുദ്രയായി വന്നതില്‍ ഏറ്റവും ജനകീയത ഖേലിയോക്ക് ലഭിക്കുമെന്ന് വിജയ് ഗോയല്‍ അഭിപ്രായപ്പെട്ടു. ഖേലിയോ ചെറുപ്പമാണ്, ഊര്‍ജസ്വലനാണ്, ആകാംക്ഷയുള്ളവനാണ്. രാജ്യത്തിന്റെ പ്രതിബിംബമായി മാറുവാന്‍ ഖേലിയോക്ക് സാധിക്കും. കുട്ടികളെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കുവാനും ഖേലിയോക്ക് സാധിക്കും - കായിക മന്ത്രി പറഞ്ഞു. ടൂര്‍ണമെന്റിന്റെ പ്രചരണാര്‍ഥം ഖേലിയോ ലോകം മുഴുവന്‍ സഞ്ചരിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

ഈ വര്‍ഷം ഒക്ടോബര്‍ ആറിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. 28ന് സമാപനം. 237 ദിനങ്ങള്‍ മാത്രമേ കിക്കോഫിലേക്കൂള്ളൂ. ഖേലിയോക്ക് ഇനി തിരക്കു പിടിച്ച നാളുകള്‍ എന്ന് സാരം.

English summary
Official mascot of FIFA U-17 World Cup unveiled
Please Wait while comments are loading...