ബ്ലൂ ഫിലിം നടിക്കൊപ്പം വാതുവെപ്പ് കമ്പനിക്കായി ബ്രസീലിയന്‍ ഫുട്‌ബോളര്‍ !! ചൈനയില്‍ വന്‍ വിവാദം, താരം പെട്ടത് തന്നെ !!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ബീജിംഗ്: ചൈനീസ് സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ വമ്പന്‍ ട്രാന്‍സ്ഫറുകള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ഇപ്പോഴിതാ അവിടെ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. ഗ്വാംഗ്ഷു എവര്‍ഗ്രാന്‍ഡെ ക്ലബ്ബില്‍ രണ്ട് വര്‍ഷം മുമ്പ് ചേര്‍ന്ന ബ്രസീലിയന്‍ താരം പൗളിഞ്ഞോ അവിടെ വാതുവെപ്പ് കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നു, അതും നീലച്ചിത്രത്തിലെ നായികയുമൊത്ത് ! ചൈനയില്‍ ഇത് രണ്ടും നിയമവിരുദ്ധമാണ്.

ബ്രസീലിന്റെ ദേശീയ ടീം അംഗമായ പൗളിഞ്ഞോ പുലിവാല് പിടിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ. ചൈനീസ് ക്ലബ്ബ് താരത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈനീസ് സൂപ്പര്‍ ലീഗില്‍ നിന്ന് പൗളിഞ്ഞോ പുറത്തായേക്കുമെന്ന സൂചനയാണ് വരുന്നത്. ചൈനയിലെ മാധ്യമങ്ങളിലൂടെയാണ് പൗളിഞ്ഞോയുടെ നിയമവിരുദ്ധ പ്രവര്‍ത്തനം ക്ലബ്ബ് അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. പൗളിഞ്ഞോ ക്ലബ്ബുമായുള്ള കരാര്‍ ലംഘനമാണ് നടത്തിയതെന്ന് ഗ്വാംഗ്ഷു എവര്‍ഗ്രാന്‍ഡെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

paulinho

എന്നാല്‍, താന്‍ അറിഞ്ഞു കൊണ്ടല്ല ഇതിന് കൂട്ടുനിന്നതെന്ന് പൗളിഞ്ഞോ പറഞ്ഞു. കൂടെ അഭിനയിച്ചത് പോണ്‍ സ്റ്റാര്‍ ആയിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും പൗളിഞ്ഞോ വ്യക്തമാക്കി. അതേ സമയം വാതുവെപ്പ് കമ്പനിയുടെ വലയില്‍ ബ്രസീല്‍ താരം എങ്ങനെ കുടുങ്ങിയെന്നത് വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നു.

2015 ലാണ് പൗളിഞ്ഞോ ടോട്ടനം ഹോസ്പറില്‍ നിന്ന് ഗ്വാംഗ്ഷുവിലെത്തുന്നത്. 75 മത്സരങ്ങളില്‍ നിന്ന് പത്തൊമ്പത്‌ഗോളുകള്‍ നേടി പൗളിഞ്ഞോ ഗ്വാംഗ്ഷുവിന്റെ പ്രധാന സ്‌ട്രൈക്കറായി തുടരുകയാണ്. പുതിയ വിവാദം പൗളിഞ്ഞോയുടെ ചൈനീസ് കരിയറിനെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.

English summary
Paulinho punished for porn star promotion
Please Wait while comments are loading...