ന്യൂസിലാന്‍ഡ് വിറപ്പിച്ചു, മെക്‌സിക്കോ കത്തിക്കയറി,ക്രിസ്റ്റ്യാനോ ഗോളില്‍ പറങ്കിപ്പട,തകര്‍ക്കുന്നു!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മോസ്‌കോ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ പോര്‍ച്ചുഗലിന് ആദ്യ ജയം. മറ്റൊരു മത്സരത്തില്‍ മെക്‌സിക്കോ പിന്നില്‍ നിന്ന് പൊരുതിക്കയറി ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലാണ് പോര്‍ച്ചുഗല്‍ റഷ്യയെ കീഴടക്കി (1-0) ടൂര്‍ണമെന്റില്‍ മൂന്ന് പോയിന്റ് കരസ്ഥമാക്കിയത്. ആദ്യ കളിയില്‍ പോര്‍ച്ചുഗലിനോട് സമനിലയായ മെക്‌സിക്കോ ന്യൂസിലാന്‍ഡിനോട് ഒരു ഗോളിന് പിറകിലായ ശേഷം റൗള്‍ ജിമിനെസ് ഒറിബെ പെറാല്‍ട എന്നിവരിലൂടെ ആഞ്ഞടിക്കുകയായിരുന്നു, 2-1.

ഗ്രൂപ്പ് എയില്‍ നാല് പോയിന്റുമായി പോര്‍ച്ചുഗലും മെക്‌സിക്കോയും മുന്‍നിരയില്‍. ആദ്യ മത്സരം ജയിച്ച റഷ്യക്ക് തുടര്‍ ജയം നിഷേധിച്ച യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ ഫേവറിറ്റ് ടാഗിനോട് നീതി പുലര്‍ത്തി. എട്ടാം മിനുട്ടിലാണ് ക്രിസ്റ്റ്യാനോയുടെ ഗോള്‍. ക്ലോസ് റേഞ്ചില്‍ നിന്ന് തകര്‍പ്പന്‍ ഹെഡറാണ് ക്രിസ്റ്റ്യാനോ തൊടുത്തുവിട്ടത്.

ronaldo

റഷ്യന്‍ ഗോളി ഇഗോര്‍ അകിന്‍ഫീവ് കാഴ്ചക്കാരനായി മാറി.  ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് വിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ റഷ്യ രണ്ടാം മത്സരത്തിന് ഇറങ്ങിയത്. പോര്‍ച്ചുഗലാകട്ടെ ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് സമനിലയായിരുന്നു.

ക്രിസ്റ്റിയാനോ തൊടുത്ത ഷോട്ട് റഷ്യന്‍ ഗോളി അകിന്‍ഫീവ് ഡൈവ് ചെയ്ത് തട്ടിയതാണ് മത്സരത്തിനെ ചൂടുപിടിച്ച ആദ്യ കാഴ്ച. വൈകാതെ ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടു. ആദ്യ പകുതിയില്‍ ഫെഡര്‍ സ്‌മൊലോവും അലക്‌സാണ്ടര്‍ ഗോലോവിനും നടത്തിയ നീക്കം മാത്രമാണ് റഷ്യന്‍ നിരയില്‍ എടുത്തു പറയാനുള്ളത്.

എതിരാളിയെ വിലകുറച്ചു കൊണ്ട് മെക്‌സിക്കോ കോച്ച് ഒസോരിയോ ടീം പിറകിലായപ്പോള്‍ ഞെട്ടി. ഹാഫ് ടൈമിന് ശേഷം ഹെക്ടര്‍ ഹെരേരയെ ഇറക്കിയാണ് മെക്‌സിക്കോ ഊര്‍ജസ്വലത തിരിച്ചുപിടിച്ചത്. ശനിയാഴ്ച ന്യൂസിലാന്‍ഡിനെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. റഷ്യ-മെക്‌സിക്കോ മത്സരമാണ് ഗ്രൂപ്പിലെ മറ്റൊന്ന്.

ഗോള്‍ നില

മെക്‌സിക്കോ 2-1 ന്യൂസിലാന്‍ഡ്

പോര്‍ച്ചുഗല്‍ 1-0 റഷ്യ


English summary
cristiano scored in portugal win
Please Wait while comments are loading...