സ്‌പെയ്‌നില്‍ ബാഴ്‌സലോണക്ക് തുടരെ നാലാം ജയം, അത്‌ലറ്റിക്കോ മാഡ്രിഡിനെ ഗ്രിസ്മാന്‍ രക്ഷിച്ചു

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ വിജയക്കുതിപ്പ് തുടര്‍ന്നു. ഗെറ്റഫെക്കെതിരെ ഒരു ഗോളിന് പിറകില്‍ പോയ ശേഷം ബാഴ്‌സ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ജയം സ്വന്തമാക്കുകയായിരുന്നു. ടോട്ടനം ഹോസ്പറിന്റെ മുന്‍ മിഡ്ഫീല്‍ഡര്‍ പൗളിഞ്ഞോയാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്. ചൈനീസ് ക്ലബ്ബ് ഗ്വാംഗ്ഷു എവര്‍ഗ്രാന്‍ഡെയില്‍ നിന്ന് ബാഴ്‌സയിലെത്തിയ ശേഷം പൗളീഞ്ഞോ നേടുന്ന ആദ്യ ഗോളാണിത്.

മുപ്പത്തൊമ്പതാം മിനുട്ടില്‍ ഷിബാസാകിയാണ് ഗെറ്റഫെയെ മുന്നിലെത്തിച്ചത്. അറുപത്തിരണ്ടാം മിനുട്ടില്‍ ഡെനിസ് സുവാരസിലൂടെ കാറ്റലന്‍ ക്ലബ്ബ് സമനില ഗോള്‍ നേടി. എണ്‍പത്തിനാലാം മിനുട്ടില്‍ ബ്രസീലിയന്‍ താരം ബാഴ്‌സയുടെ വിജയം കുറിച്ചു.

ബാഴ്‌സക്ക് നാലാം ജയം...

തുടരെ നാലാം ലീഗ് ജയത്തോടെ ബാഴ്‌സലോണ പന്ത്രണ്ട് പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ഒമ്പത് പോയിന്റുള്ള റയല്‍ സോസിഡാഡാണ് രണ്ടാം സ്ഥാനത്ത്. എട്ട് പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്.

paulinho

അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം..

മലാഗക്കെതിരെ തപ്പിത്തടഞ്ഞ വിജയവുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ഹോം ഗ്രൗണ്ടില്‍ മാനം കാത്തു. ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാനാണ് ഗോള്‍ നേടിയത്. അറുപത്തൊന്നാം മിനുട്ടിലാണ് ഗ്രിസ്മാന്റെ ഗോള്‍.

ഗോള്‍ നില...

ഗെറ്റഫെ 1-2 ബാഴ്‌സലോണ

അ. മാഡ്രിഡ് 1-0 മലാഗ

ലെവന്റെ 1-1 വലന്‍ഷ്യ

റയല്‍ ബെറ്റിസ് 2-1 ഡിപ്പോര്‍ട്ടീവോ

English summary
barcelona beat getafe in poulinhos winner
Please Wait while comments are loading...