ലിവര്‍പൂളിന്റെ തോല്‍വിക്കായി ആഴ്‌സണല്‍, വന്‍ ജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച കലാശക്കൊട്ട്. ലീഗിലെ അവസാന റൗണ്ട് നിര്‍ണായകമാകുന്നത് ടോപ് ഫോര്‍ ഫിനിഷിംഗിനെയാണ്. കിരീടം ചെല്‍സി നേരത്തെ സ്വന്തമാക്കിയിരുന്നു. ടോട്ടനം ഹോസ്പര്‍ രണ്ടാം സ്ഥാനവും അരക്കിട്ടുറപ്പിച്ചതാണ്. എന്നാല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ആഴ്‌സണല്‍ ക്ലബ്ബുകള്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനുള്ള പോരാട്ടം തുടരുകയാണ്.

സിറ്റിക്ക് 75ഉം, ലിവര്‍പൂളിന് 73ഉം, ആഴ്‌സണലിന് 72ഉം പോയിന്റാണ്. അവസാന മത്സരത്തില്‍ ലിവര്‍പൂള്‍ തോറ്റാലേ ആഴ്‌സണലിന് ജയം കൊണ്ട് ടോപ് ഫോര്‍ ഫിനിഷ് സാധ്യമാകൂ. സിറ്റിക്ക് വലിയ മാര്‍ജിനിലുള്ള തോല്‍വി ഒഴിവാക്കിയാല്‍ തന്നെ ടോപ് ഫോര്‍ ഉറപ്പിക്കാം. 66 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാം സ്ഥാനത്താണ്.

aguero

അവസാന റൗണ്ട് ഫിക്‌സ്ചര്‍ ഇങ്ങനെ:

ആഴ്‌സണല്‍ - എവര്‍ട്ടന്‍

ബണ്‍ലി - വെസ്റ്റ്ഹാം

ചെല്‍സി - സണ്ടര്‍ലാന്‍ഡ്

ഹള്‍ - ടോട്ടനം

ലെസ്റ്റര്‍ സിറ്റി- ബേണ്‍മൗത്

ലിവര്‍പൂള്‍-മിഡില്‍സ്ബറോ

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - ക്രിസ്റ്റല്‍പാലസ്്

സതംപ്ടണ്‍ - സ്റ്റോക്

സ്വാന്‍സി - വെസ്റ്റ് ബ്രോം

വാട്‌ഫോഡ്- മാഞ്ചസ്റ്റര്‍ സിറ്റി

മത്സരങ്ങള്‍ ഒരേ സമയം..

ഒത്തുകളി ഒഴിവാക്കാന്‍ അവസാന റൗണ്ട് മത്സരങ്ങളെല്ലാം ഒരേ സമയത്താണ് നടക്കുക. ഗോളുകള്‍ മാറി മറയുമ്പോള്‍ സ്ഥാനമാനങ്ങളും മാറി മറയുന്നത് അവസാന ദിവസത്തെ മത്സരങ്ങള്‍ക്ക് ആവേശമേകും.

English summary
manchester city, liverpool, arsenal trying for last day big win for top four finish
Please Wait while comments are loading...