നാല് ഗോള്‍ ജയവുമായി ടോട്ടനം ഹോസ്പര്‍ ചെല്‍സിയുടെ ഉറക്കം കെടുത്തുന്നു,

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോസ്പറിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും വന്‍ മാര്‍ജിന്‍ ജയം. ടോട്ടനം എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബൗണ്‍മൗതിനെ തകര്‍ത്തപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി എവേ മാച്ചില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സതംപ്ടണിനെ കശക്കി.

32 മത്സരങ്ങളില്‍ നിന്ന് 71 പോയിന്റുമായി ടോട്ടനം ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 75 പോയിന്റുള്ള ചെല്‍സിയുടെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടാണ് ടോട്ടനം ഗോളടിച്ച് കൂട്ടി പിറകെ കുതിക്കുന്നത്. 64 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് ടേബിളില്‍ ലിവര്‍പൂളിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി.

manchestercityteam

സതംപ്ടണിനെതിരെ കൊംപാനി, സാനെ, അഗ്യുറോ എന്നിവര്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളുകളിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. ബൗണ്‍മൗതിനെതിരെ ടോട്ടനമിനായി ഡെംബെലെ, സൊന്‍ ഹ്യുംഗ്, കാന്‍, ജാന്‍സെന്‍ ഗോളുകള്‍ നേടി.

football

ഗോള്‍ നില

ടോട്ടനം 4-0 ബൗണ്‍മൗത്

ക്രിസ്റ്റല്‍പ ാലസ് 2-2 ലെസ്റ്റര്‍ സിറ്റി

എവര്‍ട്ടന്‍ 3-1 ബണ്‍ലി

സ്റ്റോക് 3-1 ഹള്‍

സണ്ടര്‍ലാന്‍ഡ് 2-2 വെസ്റ്റ് ഹാം

വാട്‌ഫോഡ് 1-0 സ്വാന്‍സി

സതംപ്ടണ്‍ 0-3 മാഞ്ചസ്റ്റര്‍ സിറ്റി

English summary
manchester city and tottenham bag big margin win
Please Wait while comments are loading...