വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂള്‍ കരുത്തറിയിക്കുമോ? എതിരാളി മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്! കാത്തിരുന്ന് കാണൂ..

By കാശ്വിന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുഖാമുഖം. ലീഗില്‍ ഏഴ് മത്സരങ്ങളില്‍ പത്തൊമ്പത് പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം മുന്‍നിരയിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്.

ലിവര്‍പൂളാകട്ടെ, പന്ത്രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്തും. യുര്‍ഗന്‍ ക്ലോപിന്റെ ടീം ഹോം മാച്ചില്‍ ജയിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞു. മാഞ്ചസ്റ്ററിനെ വീഴ്ത്തിയാല്‍ ആദ്യ നാല് സ്ഥാനങ്ങളിലേക്ക് കയറാന്‍ ലിവര്‍പൂളിന് സാധിക്കും.

liverpoolteam

ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ കൂടാതെയാണ് മാഞ്ചസ്റ്റര്‍ ഇറങ്ങുന്നത്. പരുക്കേറ്റ പോഗ്ബ ആഴ്ചകള്‍ വിശ്രമത്തിലാണ്. ബെല്‍ജിയം താരം ഫെലെയ്‌നിയും പരുക്കേറ്റ് പുറത്താണ്. മൗറിഞ്ഞോക്ക് ആന്‍ഡെര്‍ ഹേറേറയെ നെമാന്‍ജ മാറ്റിചിനൊപ്പം രംഗത്തിറക്കേണ്ടി വരും.


ലിവര്‍പൂളിന്റെ സ്‌ട്രൈക്കര്‍ സാദിയോ മാനെ പരുക്കിന്റെ പിടിയിലാണ്. മാഞ്ചസ്റ്റര്‍ കോച്ച് മൗറിഞ്ഞോ തന്റെ ടീമിനെ ലീഗിലെ മികച്ച അഞ്ച് ടീമുകളിലൊന്നായി വിശേഷിപ്പിക്കേണ്ടെന്നും ഇത്തരം വിശേഷണങ്ങളില്‍ കാര്യമില്ലെന്നും പറഞ്ഞു.

ശനിയാഴ്ച നടക്കുന്ന മറ്റ് മത്സരങ്ങളില്‍ ബണ്‍ലി വെസ്റ്റ്ഹാം യുനൈറ്റഡിനെയും ക്രിസ്റ്റല്‍ പാലസ് ചെല്‍സിയെയും മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റോക് സിറ്റിയെയും സ്വാന്‍സി സിറ്റി ഹഡര്‍സ്ഫീല്‍ഡിനെയും ടോട്ടനം ഹോസ്പര്‍ എ എഫ് സി ബൗണ്‍മൗതിനെയും വാട്‌ഫോഡ് ആഴ്‌സണലിനെയും നേരിടും.

പതിമൂന്ന്‌പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ആഴ്‌സണല്‍ വലിയ പ്രതിസന്ധിമുഖത്താണ്. പതിമൂന്ന് പോയിന്റുമായി നാലാം സ്ഥാനത്തുള്ള ചെല്‍സിക്ക് ഇരുപതാം സ്ഥാനത്തുള്ള ക്രിസ്റ്റല്‍ പാലസാണ് എതിരാളി. കഴിഞ്ഞ ഏഴ് മത്സരത്തിലും ഗോളടിക്കാതെ, എല്ലാ കളിയും തോറ്റതിന്റെ നാണക്കേടിലാണ് ക്രിസ്റ്റല്‍ പാലസ്.

യൂറോപ്പിലെ ഇരുപത് ടോപ് ഡിവിഷന്‍ ലീഗുകളില്‍ ഇത്തരമൊരു നാണക്കേട് മറ്റൊരു ക്ലബ്ബിനും ഇല്ല. ഫ്രാങ്ക് ഡി ബൂയറിനെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കിയ മുന്‍ ഇംഗ്ലണ്ട് ദേശീയ ടീം കോച്ച് ഹൊഗ്‌സനെ കൊണ്ടു വന്നെങ്കിലും പാലസിന്റെ ദുര്‍ഗതിക്ക് മാറ്റമുണ്ടായിട്ടില്ല.

Story first published: Saturday, October 14, 2017, 8:58 [IST]
Other articles published on Oct 14, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X