മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെ സിറ്റി എഫ് സിക്ക് ജയം

  • By: കാശ്വിന്‍
Subscribe to Oneindia Malayalam
cmsvideo
മുംബൈയെ തകർത്ത് പൂനെ | Oneindia Malayalam

പൂനെ: ഐഎസ്എല്‍ സീസണിലെ ആദ്യ മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെ എഫ് സിക്ക് ജയം. മുംബൈ സിറ്റി എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പൂനെയുടെ കുതിപ്പ്. പതിനഞ്ചാം മിനുട്ടില്‍ ബല്‍വന്ദ് സിംഗിന്റെ ഗോളില്‍ മുംബൈ ലീഡെടുത്തു. ആദ്യ പകുതിയില്‍ മുംബൈ ജയിച്ചു നിന്നു.

സിനിമയല്ല സോഷ്യൽ മീഡിയ.. സ്ത്രീവിരുദ്ധ ഡയലോഗ് വിനയായി.. സംവിധായകൻ ഒമർ ലുലു മാപ്പ് പറഞ്ഞ് തടിയൂരി!!

സന്ദര്‍ശക ടീമായ പൂനെ ഫോമിലേക്കുയര്‍ന്നത് രണ്ടാം പകുതിയില്‍. എഴുപത്തിനാലാം മിനുട്ടില്‍ മുംബൈയുടെ വലയില്‍ പന്ത് കയറി. ഇരുപത്തൊമ്പതുകാരന്‍ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ എമിലിയാനോ അല്‍ഫാരോയാണ് സ്‌കോറര്‍. ഇഞ്ചുറി ടൈമിലെ മൂന്നാം മിനുട്ടില്‍ അല്‍ഫാരോ രണ്ടാം ഗോള്‍ നേടി.

pune_city

ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെയാണ് പൂനെ നേടിയത്. ഡിയഗോ കാര്‍ലോസിനെ രാജു ഗെയ്ക്വാദ് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി. കിക്കെടുത്ത അല്‍ഫാരോ അനായാസം സ്‌കോര്‍ ചെയ്തു.

English summary
Pune City FC rally to win 2-1 against Mumbai City FC
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്