വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റാഷ്‌ഫോഡിന്റെ എക്‌സ്ട്രാ ടൈം ഗോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെമിയില്‍...

By കാശ്വിന്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ആന്‍ഡര്‍ലെറ്റിനെ അധിക സമയത്തെ പോരില്‍ 2-1ന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്ററിന്റെ മുന്നേറ്റം. ക്വാര്‍ട്ടറിന്റെ ആദ്യ പാദം 1-1 ആയിരുന്നു. രണ്ടാം പാദത്തില്‍ ആദ്യ പകുതിയില്‍ തന്നെ സ്‌കോര്‍ 1-1 ആയതോടെ ഇരുപാദ സ്‌കോര്‍ 2-2 തുല്യമായി. എവേ ഗോള്‍ കടങ്ങളും ഇല്ലാതായി.

ഇതോടെ, അധിക സമയത്തേക്ക് മത്സരം പ്രവേസിച്ചു. നൂറ്റിയേഴാം മിനുട്ടില്‍ മാര്‍കസ് റാഷ്‌ഫോഡിലൂടെ ഇംഗ്ലീഷ് ക്ലബ്ബ് വിജയം സ്വന്തമാക്കി. ഇരുപാദ സ്‌കോര്‍ 3-2. ഓള്‍ഡ് ട്രഫോര്‍ഡില്‍ പത്താം മിനുട്ടില്‍ തന്നെ മഹിതരിയാന്റെ ഗോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഡെടുത്തു. മുപ്പത്തിരണ്ടാം മിനുട്ടില്‍ ആന്‍ഡെര്‍ലെറ്റ് ഹാനിയിലൂടെ സമനില പിടിച്ചു.

rashford

ലിയോണ്‍, അയാക്‌സ്, സെല്‍റ്റ വിഗോ ക്ലബ്ബുകളും സെമിഫൈനല്‍ ബെര്‍ത് കരസ്ഥമാക്കി. ഇരുപാദ സ്‌കോര്‍ 3-3ന് തുല്യമായതിനെ തുടര്‍ന്ന് ബെസിക്താസ്-ലിയോണ്‍ മത്സരം ഷൂട്ടൗട്ടിലാണ് തീരുമാനമായത്. 7-6ന് ലിയോണ്‍ ജയിക്കുകയായിരുന്നു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഷാല്‍ക്കെ 3-2ന് അയാക്‌സിനെ വീഴ്ത്തിയെങ്കിലും ഇരുപാദത്തിലുമായി 4-3ന് ജയിച്ച് ഡച്ച് ക്ലബ്ബ് അയാക്‌സ് സെമിയിലേക്ക് മുന്നേറി. ജെന്‍കിനെ ഇരുപാദത്തിലുമായി മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് മറികടന്നാണ് സെല്‍റ്റ വിഗോയുടെ മുന്നേറ്റം.

ഗോള്‍ നില

ബെസിക്താസ് 2-1 ലിയോണ്‍ (ഇരുപാദം 3-3, ഷൂട്ടൗട്ടില്‍ 7-6)

ഷാല്‍ക്കെ 3-2 അയാക്‌സ് (ഇരുപാദം 3-4)

ജെന്‍ക് 1-1 സെല്‍റ്റ വിഗോ (ഇരുപാദം 3-4)

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1 ആന്‍ഡെര്‍ലെറ്റ്

(ഇരുപാദം 3-2)

Story first published: Friday, April 21, 2017, 11:16 [IST]
Other articles published on Apr 21, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X