ലെസ്റ്റര്‍ സിറ്റി പൊരുതി വീണപ്പോള്‍ ബയേണ്‍ റെഡ് കാര്‍ഡില്‍ തകര്‍ന്നു, ചരിത്രം രചിച്ച് ക്രിസ്റ്റിയാനോ

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെ 4-2ന് തോല്‍പ്പിച്ചു. ഇരുപാദത്തിലുമായി 6-3നാണ് ജയം. അതേ സമയം അത്‌ലറ്റിക്കോ മാഡ്രിഡ് ഇംഗ്ലണ്ടില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ രണ്ടാം പാദ ക്വാര്‍ട്ടറില്‍ 1-1ന് സമനിലയായി. ഇരുപാദത്തിലുമായി 2-1ന് മുന്നിലെത്തിയാണ് സെമി ഉറപ്പിച്ചത്.

മാഡ്രിഡില്‍ ത്രില്ലര്‍

മാഡ്രിഡില്‍ ത്രില്ലര്‍

ആറ് ഗോളുകള്‍ പിറന്ന ത്രില്ലറായിരുന്നു റയല്‍-ബയേണ്‍ മത്സരം. എക്‌സ്ട്രാ ടൈമിലാണ് മത്സരത്തില്‍ വിധി നിര്‍ണയിക്കപ്പെട്ടത്. ആദ്യപാദം മ്യൂണിക്കിന്റെ ഗ്രൗണ്ടില്‍ 2-1ന് ജയിച്ചതിനാല്‍ റയലിന് രണ്ടാം പാദത്തില്‍ ആധിപത്യമുണ്ടായിരുന്നു.

ആദ്യപകുതി ഗോള്‍ രഹിതം.

ആദ്യപകുതി ഗോള്‍ രഹിതം.

രണ്ടാം പകുതിയില്‍ അമ്പത്തിമൂന്നാം മിനുട്ടില്‍ റോബര്‍ട് ലെവന്‍ഡോസ്‌കി പെനാല്‍റ്റി ഗോളില്‍ ബയേണിന് പ്രതീക്ഷ നല്‍കി. ഇരുപാദ സ്‌കോര്‍ 2-2. എഴുപത്താറാം മിനുട്ടില്‍ ക്രിസ്റ്റ്യാനോയുടെ ഗോളില്‍ റയല്‍ 3-2ന് മുന്നില്‍. എഴുപത്തേഴാം മിനുട്ടില്‍ റാമോസിന്റെ സെല്‍ഫ് ഗോളില്‍ റയല്‍ കുഴിയില്‍ വീണു. ബയേണിന് അപ്രതീക്ഷിത തിരിച്ചുവരവ് , സ്‌കോര്‍ 3-3. എവേ ഗോളിലും ഒപ്പമെത്തിയതോടെ മത്സരം അധിക സമയത്തേക്ക്. 104, 109 മിനുട്ടുകളില്‍ ഗോളടിച്ച്, ഹാട്രിക്ക് പൂര്‍ത്തിയാക്കി ക്രിസ്റ്റ്യാനോ റയലിന് ജയം ഉറപ്പാക്കി. 112താം മിനുട്ടില്‍ അസെന്‍സിയോയും ഗോളടിച്ചു.

 വിദാലിന് റെഡ് കാര്‍ഡ്...

വിദാലിന് റെഡ് കാര്‍ഡ്...

എണ്‍പത്തിനാലാം മിനുട്ടില്‍ ബയേണിന്റെ ചിലി താരം ആര്‍തുറോ വിദാല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ആള്‍ ബലം കുറഞ്ഞത് അധിക സമയത്തെ കളിയില്‍ ബയേണിന് തിരിച്ചടിയായി.

ക്രിസ്റ്റിയാനോക്ക് 100 ഗോളുകള്‍...

ക്രിസ്റ്റിയാനോക്ക് 100 ഗോളുകള്‍...

ഹാട്രിക്ക് നേടിയ ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗില്‍ നൂറ് ഗോളുകള്‍ നേടുന്ന ആദ്യ താരമായി. ആദ്യ ലെഗില്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ നൂറ് ഗോളുകള്‍ നേടുന്ന ആദ്യ താരമായും പോര്‍ച്ചുഗല്‍ താരം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ലാമും അലോണ്‍സോയും ഗുഡ് ബൈ..

ലാമും അലോണ്‍സോയും ഗുഡ് ബൈ..

ഇവര്‍ കളിച്ചത് അവസാന ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു. സീസണോടെ ബൂട്ടഴിക്കാനാണ് ഇരുവരുടെയും തീരുമാനം. ചാമ്പ്യന്‍സ് ലീഗ് നേടിക്കൊണ്ട് വിരമിക്കാമെന്ന മോഹം റയലിന് മുന്നില്‍ പൊലിഞ്ഞു.

മാര്‍സലോ മിന്നുംതാരം...

മാര്‍സലോ മിന്നുംതാരം...

റയലിന്റെ നിരയില്‍ ചടുലതയോടെ കളിച്ചത് ബ്രസീലിയന്‍ മാര്‍സലോ ആയിരുന്നു. ഇടത് വിംഗില്‍ മാര്‍സലോ കുതിച്ചപ്പോഴെല്ലാം ബയേണ്‍ വിയര്‍ത്തു. ക്രിസ്റ്റിയാനോയുടെ ഹാട്രിക്ക് ഗോള്‍ മാര്‍സലോയുടെ മിടുക്ക് കൊണ്ട് മാത്രം സംഭവിച്ചതാണ്.

ലെസ്റ്റര്‍ പൊരുതി വീണു...

ലെസ്റ്റര്‍ പൊരുതി വീണു...

ആ്ദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കളിച്ച ലെസ്റ്റര്‍ സിറ്റി പരിചയ സമ്പന്നരായ അത്‌ലറ്റിക്കോ മാഡ്രിഡിന് മുന്നില്‍ പൊരുതിയാണ് കീഴടങ്ങിയത്. ആദ്യപാദം 1-0ന് തോറ്റ ലെസ്റ്റര്‍ ഹോംമാച്ചില്‍ 1-1ന് സമനില പിടിച്ചു. നിഗ്യുസാണ് മാഡ്രിഡ് ക്ലബ്ബിനായി സ്‌കോര്‍ ചെയ്തത്. വാര്‍ഡി അറുപത്തൊന്നാം മിനുട്ടില്‍ ലെസ്റ്ററിനായി ഗോളടിച്ചതോടെ മത്സരം ആവേശകരമായി. രണ്ട് ഗോളുകള്‍ കൂടി നേടിയാലേ ഇംഗ്ലീഷ് ക്ലബ്ബിന് സെമി ഉറപ്പാക്കാന്‍ സാധിക്കുമായിരുന്നു. മാഡ്രിഡ് ക്ലബ്ബിന്റെ പ്രതിരോധ-മധ്യനിര മികവിന് മുന്നില്‍ അത് സാധ്യമായില്ല.

ഗോള്‍ നില

ഗോള്‍ നില

റയല്‍ മാഡ്രിഡ് 4-2 ബയേണ്‍ (ഇരുപാദ സ്‌കോര്‍ 6-3)ലെസ്റ്റര്‍ സിറ്റി 1-1 അ.മാഡ്രിഡ് (ഇരുപാദ സ്‌കോര്‍ 1-2)

English summary
Ronaldo scored a hat-trick as Real Madrid overcame Bayern Munich
Please Wait while comments are loading...