സുവാരസിന് പതിനെട്ടാം ഗോള്‍, ബാഴ്‌സ തകര്‍ത്താടി ! സിദാന്റെ തന്ത്രവും ഫലിച്ചു !!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍മാഡ്രിഡിനും ബാഴ്‌സലോണക്കും ജയം. റയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒസാസുനയെ കീഴടക്കിയപ്പോള്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് അലാവ്‌സിനെ തരിപ്പണമാക്കി. കോപ ഡെല്‍ റേ ഫൈനലില്‍ ബാഴ്‌സ-അലാവ്‌സ് പോരാട്ടമാണ് വരാനിരിക്കുന്നത്. അതിന് മുമ്പെതന്നെ ബാഴ്‌സ എതിരാളിക്ക് മേല്‍ മാനസികാധിപത്യം സ്ഥാപിച്ചിരിക്കുന്നു.

റയല്‍ ബെറ്റിസും വലന്‍ഷ്യയും ഗോള്‍രഹിതമായപ്പോള്‍ അത്‌ലറ്റിക് ബില്‍ബാവോ 2-1ന് ഡിപ്പോര്‍ട്ടീവോ ലാ കൊരുനയെ പരാജയപ്പെടുത്തി.

ടേബിളിലെ കഥയിങ്ങനെ..

ടേബിളിലെ കഥയിങ്ങനെ..

ലീഗ് ടേബിളില്‍ 20 മത്സരങ്ങളില്‍ 49 പോയിന്റുമായ റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 22 മത്സരം കളിച്ചു കഴിഞ്ഞ ബാഴ്‌സലോണ 48 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. രണ്ട് മത്സരം ബാഴ്‌സയേക്കാള്‍ കുറച്ച് കളിച്ച റയലിന് വ്യക്തമായ മുന്‍തൂക്കമുണ്ട് സ്‌പെയ്‌നില്‍.

ക്രിസ്റ്റിയാനോക്ക് പതിനാലാം ഗോള്‍...

ക്രിസ്റ്റിയാനോക്ക് പതിനാലാം ഗോള്‍...

ഒസാസുനയുടെ തട്ടകത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (24), ഇസ്‌കോ (62), വാസ്‌ക്വുസ് (93) എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്. ലിമോനെസ് മുപ്പത്തിമൂന്നാം മിനുട്ടില്‍ ഒസാസുനക്കായി ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി 1-1 ആയിരുന്നു.

ലാ ലിഗ സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പതിനാലാം ഗോളാണിത്.

സിദാന്‍ തന്ത്രം മാറ്റി....

സിദാന്‍ തന്ത്രം മാറ്റി....

തുടക്കത്തില്‍ 3-5-2 ശൈലിയിലാണ് സിദാന്‍ റയലിനെ കളിപ്പിച്ചത്. അത് വേണ്ട രീതിയില്‍ വര്‍ക്കൗട്ടാകുന്നില്ലെന്ന് കണ്ടതോടെ ഡാനിലോയെ പിന്‍വലിച്ച് ഹാമിഷ് റോഡ്രിഗസിനെ അറ്റാക്കിലിറക്കിയ സിദാന്‍ 4-3-3 എന്ന ഫുള്‍ടൈം അറ്റാക്കിംഗിലേക്ക് നീങ്ങി. ഇതാണ് രണ്ടാം പകുതിയില്‍ റയലിന് ഗുണം ചെയ്തത്.

ബാഴ്‌സക്ക് ഒരു മര്യാദയില്ല...!

ബാഴ്‌സക്ക് ഒരു മര്യാദയില്ല...!

മെയ് 27ന് കോപ ഡെല്‍ റേ ഫൈനലില്‍ നേരിടേണ്ട എതിരാളിയാണെന്ന ബഹുമാനമൊന്നും ബാഴ്‌സ അലാവ്‌സിന് നല്‍കിയില്ല. ഗോളിന്റെ ആറാട്ടായിരുന്നു. ലൂയിസ് സുവാരസ് ഇരട്ട ഗോളുകളുമായി അലാവ്‌സിനെ തകര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. നെയ്മര്‍, മെസി, റാകിറ്റിച് എന്നിവരും സ്‌കോര്‍ ചെയ്തു. റുവാനോ ഡെല്‍ഗാഡോയുടെ സെല്‍ഫ് ഗോളായിരുന്നു മറ്റൊന്ന്.

സുവാരസ് ഗോളടി തുടരുകയാണ്...

സുവാരസ് ഗോളടി തുടരുകയാണ്...

ലൂയിസ് സുവാരസ് ഫോം തുടരുകയാണ്. പതിനെട്ട് ഗോളുകളുമായി സുവാരസ് ലാ ലിഗ ടോപ്‌സ്‌കോറര്‍ സ്ഥാനത്താണ്. അടുത്തിടെ നടന്ന സര്‍വേയില്‍ ജനുവരിയില്‍ നടന്ന ക്ലബ്ബ്ട്രാന്‍സ്ഫറുകളില്‍ ഏറ്റവും ഫലപ്രദമായത് ബാഴ്‌സ ലിവര്‍പൂളില്‍ നിന്ന് സുവാരസിനെ വാങ്ങിച്ചതായിരുന്നു. ശരിയാണ്, സുവാരസ് മരണമാസാണ്...

ഗോള്‍ നില

ഗോള്‍ നില

അലാവ്‌സ് 0-6 ബാഴ്‌സലോണ

ഒസാസുന 1-3 റയല്‍ മാഡ്രിഡ്

റയല്‍ ബെറ്റിസ് 0-0 വലന്‍ഷ്യ

അത്‌ലറ്റികോ ബില്‍ബാവോ 2-1 ഡിപ്പോര്‍ട്ടീവോ

English summary
barcelona demolish alaves confidence by six goal
Please Wait while comments are loading...