സെല്‍റ്റവിഗോയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് കിരീടത്തിന് ഒരു പോയിന്റ് അരികെ,ഞായറാഴ്ച സൂപ്പര്‍ ക്ലൈമാക്‌സ്

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍മാഡ്രിഡിന് കിരീടത്തിലേക്ക് ഒരു പോയിന്റിന്റെ അകലം മാത്രം. സെല്‍റ്റ വിഗോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് റയല്‍ മാഡ്രിഡ് മൂന്ന് പോയിന്റ് ലീഡില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

പോയിന്റ് നില...

പോയിന്റ് നില...

37 മത്സരങ്ങളില്‍ 90 പോയിന്റുമായി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തും ഇത്രയും മത്സരങ്ങളില്‍ 87 പോയിന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്തും. 75 പോയിന്റുളള അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

സെല്‍റ്റക്ക് ചുവപ്പ് കാര്‍ഡ്

സെല്‍റ്റക്ക് ചുവപ്പ് കാര്‍ഡ്

അറുപത്തൊമ്പതാം മിനുട്ടില്‍ ലാഗോ അസ്പാസിന് ചുവപ്പ്കാര്‍ഡ് കണ്ടത് സെല്‍റ്റ വിഗോക്ക് തിരിച്ചടിയായി. 2-1ന് പിറകില്‍ നില്‍ക്കുമ്പോഴാണ് സെല്‍റ്റയുടെ ആള്‍ബലം കുറയുന്നത്. ഇത് മുതലെടുത്ത് തൊട്ടടുത്ത മിനുട്ടില്‍ തന്നെ ബെന്‍സിമ റയലിന്റെ മൂന്നാം ഗോള്‍ നേടി.

കിരീട സാധ്യത....

കിരീട സാധ്യത....

റയലിന് അവസാന മത്സരത്തില്‍ ഞായറാഴ്ച മലാഗക്കെതിരെ സമനില മതി കിരീടം ഉറപ്പിക്കാന്‍. ്അതേസമയം റയല്‍ തോല്‍ക്കുകയും ബാഴ്‌സ ജയിക്കുകയും ചെയ്താല്‍ പോയിന്റ് നില തുല്യമാകും. ഹെഡ് ഹെഡ് റെക്കോര്‍ഡിലും ഗോള്‍ ആവറേജിലും റയലിനെ പിന്തള്ളി ബാഴ്‌സ ചാമ്പ്യന്‍പദവി നിലനിര്‍ത്തും. അതുകൊണ്ട് മലാഗക്കെതിരെ തോല്‍ക്കാതിരിക്കുക എന്നതാണ് റയലിന് ചെയ്യാനുള്ളത്.

 ഗോള്‍ നില...

ഗോള്‍ നില...

സെല്‍റ്റ വിഗോ 1-4 റയല്‍ മാഡ്രിഡ്

English summary
Real madrid beat celta vigo and inch closerto title
Please Wait while comments are loading...