മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ കീഴടക്കി റയല്‍ മാഡ്രിഡ് സൂപ്പര്‍ കപ്പുയര്‍ത്തി

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാസിഡോണിയ: 2017 യുവേഫ യൂറോപ്യന്‍ സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കാസിമെറോയും ഇസ്‌കോയും റയലിനായി സ്‌കോര്‍ ചെയ്തു. ലുകാകുവാണ് മാഞ്ചസ്റ്ററിന്റെ സ്‌കോറര്‍.

സൂപ്പര്‍ കപ്പ്...

സൂപ്പര്‍ കപ്പ്...

യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ ലീഗ് ജേതാക്കളും തമ്മില്‍ യൂറോപ്യന്‍ സീസണിന്റെ തുടക്കത്തില്‍ കൊമ്പുകോര്‍ക്കുന്ന വേദിയാണിത്.

വീണ്ടും കാസിമെറോ..

വീണ്ടും കാസിമെറോ..

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ വിജയഗോള്‍ കാസിമെറോയുടെ ലോംഗ് റേഞ്ചറിലായിരുന്നു. സൂപ്പര്‍ കപ്പില്‍ ഇരുപത്തിനാലാം മിനുട്ടില്‍ കാസിമെറോ നേടിയ ഗോള്‍ റയലിന് മാനസിക മുന്‍തീക്കം നല്‍കുന്നതായി. പിന്നാലെ ഇസ്‌കോയിലൂടെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.

ബെയില്‍ കളത്തിലിറങ്ങി...

ബെയില്‍ കളത്തിലിറങ്ങി...

മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് കൂടുമാറിയേക്കുമെന്ന സൂചനക്കിടെ വെയില്‍സ് വിംഗര്‍ ഗാരെത് ബെയ്‌ലിനെ റയല്‍ മാഡ്രിഡ് കളത്തിലിറക്കി. ബെയില്‍ തന്റെ ടീമില്‍ തുടരുമെന്ന സൂചനയാണ് സിദാന്‍ നല്‍കിയിരിക്കുന്നത്.

 യൂറോപ്യന്‍ കപ്പ് നിലനിര്‍ത്തി..

യൂറോപ്യന്‍ കപ്പ് നിലനിര്‍ത്തി..

ഇരുപത്തേഴ് വര്‍ഷത്തെ ചരിത്രത്തിനിടെ യൂറോപ്യന്‍ സൂപ്പര്‍ കപ്പ് നിലനിര്‍ത്തുന്ന ടീമായി റയല്‍ മാഡ്രിഡ്.

മുപ്പത് ഡിഗ്രി ചൂടില്‍...

മുപ്പത് ഡിഗ്രി ചൂടില്‍...

മാസിഡോണിയന്‍ തലസ്ഥാനനഗരിയില്‍ മുപ്പത് ഡിഗ്രി ചൂടിലായിരുന്നു മത്സരം നടന്നത്. അതുകൊണ്ട് തന്നെ മത്സരത്തിനിടെ വെള്ളം കുടിക്കാനുള്ള ഇടവേള യുവേഫ അനുവദിച്ചിരുന്നു.

English summary
real madrid historically retain uefa super cup
Please Wait while comments are loading...