ബ്രസീലിന്റെ അത്ഭുതബാലന് വേണ്ടി എല്‍ക്ലാസികോ പോരാട്ടം !! ജയിച്ചത് റയല്‍, പതിനാറുകാരന്‍ അരങ്ങേറി, റയലിന് വേണ്ടിയല്ലെന്ന് മാത്രം !!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ബ്രസീലിയ: സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡ് രഹസ്യമായി കരാറുറപ്പിച്ച ബ്രസീലിന്റെ പതിനാറുകാരന്‍ വിനിഷ്യസ് ജൂനിയര്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചു.

ഫ്‌ളെമെംഗോയുടെ ജഴ്‌സിയില്‍ പകരക്കാരനായിട്ടാണ് വിനിഷ്യസ് കളത്തിലിറങ്ങിയത്. ബ്രസീലിയന്‍ സീരി എ ലീഗില്‍ അത്‌ലറ്റിക്കോ മിനെയ്‌റോക്കെതിരെ ഫൈനല്‍ വിസിലിന് എട്ട് മിനുട്ട് ശേഷിക്കുമ്പോഴായിരുന്നു ഒര്‍ലാന്‍ഡോ ബെറിയോക്ക് പകരക്കാരനായി അത്ഭുതബാലന്‍ കളത്തിലിറങ്ങിയത്.

ബ്രസീലില്‍ നിന്ന് മറ്റൊരു അത്ഭുതം..

ബ്രസീലില്‍ നിന്ന് മറ്റൊരു അത്ഭുതം..

ബ്രസീല്‍ ഫുട്‌ബോളില്‍ നിന്ന് സംഭവിക്കാന്‍ പോകുന്ന അടുത്ത അത്ഭുതമായിട്ടാണ് വിനിഷ്യസ് ജൂനിയറിനെ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. പതിനെട്ട് വയസ് പൂര്‍ത്തിയാകാത്തതിനാല്‍ വിദേശ ക്ലബ്ബുകള്‍ക്ക് വിനിഷ്യസുമായി കരാറിലെത്താന്‍ സാധിക്കില്ല.

ബാഴ്‌സയെ കീഴടക്കി റയല്‍...

ബാഴ്‌സയെ കീഴടക്കി റയല്‍...

ബാഴ്‌സലോണയും റയല്‍മാഡ്രിഡും പതിനാറുകാരന് വേണ്ടി കടുത്ത മത്സരം തന്നെ നടന്നു. ഒടുവില്‍ റയല്‍ മാഡ്രിഡ് യുവപ്രതിഭയെ സ്വന്തമാക്കി. ഇത് പക്ഷേ, രേഖകളില്‍ കാണില്ലെന്ന് മാത്രം. 2018 ജൂണില്‍ പതിനെട്ട് വയസ് തികയുമ്പോള്‍ വിനിഷ്യസ് റയല്‍ മാഡ്രിഡുമായി കരാറിലെത്തും.

ബ്രസീലിനായി ഏഴ് ഗോളുകള്‍...

ബ്രസീലിനായി ഏഴ് ഗോളുകള്‍...

ഫ്‌ളെമംഗോയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന വിനിഷ്യസ് ബ്രസീലിന്റെ അണ്ടര്‍ 17 ടീമിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. ലാറ്റിനമേരിക്കന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനായി ഏഴ് ഗോളുകള്‍ നേടിയിരുന്നു വിനിഷ്യസ് ജൂനിയര്‍.

റൊബീഞ്ഞോ ഇഷ്ടതാരം..

റൊബീഞ്ഞോ ഇഷ്ടതാരം..

അരങ്ങേറ്റ മത്സരത്തിന് ശേഷം അത്‌ലറ്റിക്കോ മിനെയ്‌റോയുടെ റൊബിഞ്ഞോയുടെ ജഴ്‌സി ചോദിച്ച് യുവതാരം എത്തി. റയല്‍ മാഡ്രിഡിന്റെ മുന്‍ താരമായ റൊബീഞ്ഞോയോടുള്ള ആരാധന വെളിപ്പെടുത്തിയാണ് യുവതാരം കളം വിട്ടത്.

English summary
Real Madrid target Vinicius makes Flamengo debut aged 16
Please Wait while comments are loading...