ബാഴ്‌സലോണ അംബാസഡറായ റൊണാള്‍ഡീഞ്ഞോ പിഎസ്ജിക്കെതിരല്ല, കാരണം വ്യക്തം!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ്ര്രബസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ ഉറ്റുനോക്കുന്ന മത്സരം പാരിസിലാണ് നടക്കുന്നത്. താന്‍ മുമ്പ് കളിച്ച ഫ്രാന്‍സിലെ പി എസ് ജിയും സ്‌പെയ്‌നിലെ ബാഴ്‌സലോണ എഫ് സിയും തമ്മിലുള്ളത്. ആര്‍ക്കാണ് മുന്‍തൂക്കം എന്ന ചോദ്യത്തിന് റോേേണാ വ്യക്തമായ ഉത്തരം നല്‍കുവാന്‍ തയ്യാറല്ല. ഒരു പക്ഷം പിടിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിത്.

ബാഴ്‌സലോണയുടെ അംബാസഡര്‍ പദവി വഹിക്കുന്ന റൊണാള്‍ഡീഞ്ഞോ പി എസ് ജിയെ തള്ളിപ്പറയാനൊരുക്കമല്ല. കാരണം അതും അദ്ദേഹത്തിന്റെ ഇഷ്ട ക്ലബ്ബാണ്.

പിഎസ്ജിക്കെതിരെ ബാഴ്‌സക്ക് വ്യക്തമായ മുന്‍തൂക്കമില്ലേ എന്ന ചോദ്യത്തിന് റോണോ നല്‍കുന്ന മറുപടി ഇങ്ങനെ: ഒരിക്കലുമില്ല, ഫുട്‌ബോളില്‍ വന്‍ ശക്തികളില്ല. ഗ്രൗണ്ടില്‍ എന്തും സംഭവിക്കാം. യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ കളിക്കുന്ന ഇടമാണ് ചാമ്പ്യന്‍സ് ലീഗ്. രണ്ട് മഹത്തായ ടീമുകള്‍ മുഖാമുഖം വരുന്നു. ലോകോത്തര കളിക്കാര്‍ ഇരുഭാഗത്തുമുണ്ട്. എന്തും സംഭവിച്ചേക്കാം. ഒന്നും പ്രവചിക്കുവാന്‍ സാധിക്കില്ല. ഫുട്‌ബോളില്‍ അസാധ്യമായിട്ടൊന്നുമില്ല - റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

ronaldinho

അടുത്ത ചോദ്യം. അഞ്ച് തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ടീമിനെ നേരിടാന്‍ പി എസ് ജി എന്തെല്ലാം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടി വരും ? ഞാന്‍ കോച്ചല്ല, എനിക്കത് പറയാന്‍ സാധിക്കില്ല. എങ്ങനെ കളിക്കണം എന്ന് മാത്രമേ എനിക്കറിയൂ- ബ്രസീലിയന്‍ പറഞ്ഞു.

ഏതാണെന്റെ ടീം എന്ന് മാത്രം ചോദിക്കരുത്. രണ്ട് ക്ലബ്ബുകള്‍ക്കും എന്റെ ഹൃദയത്തില്‍ വ്യക്തമായ സ്ഥാനമുണ്ട് - റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.പി എസ് ജിയില്‍ രണ്ട് വര്‍ഷമാണ് റോണാള്‍ഡീഞ്ഞോ കളിച്ചത്. 2006 യുവേഫ ചാമ്പ്യന്‍സ് ലീഗ് ബാഴ്‌സലോണക്കൊപ്പം സ്വന്തമാക്കിതാണ് ക്ലബ്ബ് കരിയറിലെ പ്രധാന നേട്ടം.

പോര്‍ച്ചുഗല്‍ ടീം ബെന്‍ഫിക്കയും ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോട്മുണ്ടും തമ്മിലാണ് മറ്റൊരു മത്സരം. നാളെ ബയേണ്‍ മ്യൂണിക്കിന്റെ തട്ടകത്തില്‍ ആഴ്‌സണലും റയല്‍മാഡ്രിഡിന്റെ ഗ്രൗണ്ടില്‍ നാപോളിയും കളിക്കാനിറങ്ങും. ഈ മാസം 21ന് ബയെര്‍ ലെവര്‍കുസന്‍- അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി-മൊണാക്കോ, 22ന് എഫ് സി പോര്‍ട്ടോ-യുവെന്റസ്, സെവിയ്യ-ലെസ്റ്റര്‍ സിറ്റി എന്നീ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദങ്ങളും നടക്കും.


English summary
Ronaldinho: I'll never choose between Barcelona and PSG
Please Wait while comments are loading...