റൊണാള്‍ഡോയെ സ്വന്തമാക്കുവാന്‍ ജര്‍മന്‍ ക്ലബ്ബ് ഓഫര്‍ വെച്ചു: ജീവിതകാലം മുഴുവന്‍ ബിയര്‍ നല്‍കാം!!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മ്യൂണിക്: ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്നു എന്ന വാര്‍ത്ത പരന്നതോടെ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ സൂപ്പര്‍ താരത്തിന് പിറകെയാണ്. ജര്‍മനിയിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബ് ഫോര്‍ച്ചുന കൊളോണിനും ഒരാഗ്രഹം ലോകഫുട്‌ബോളറെ ടീമിലെത്തിക്കാന്‍.

മാഞ്ചസ്റ്റര്‍ യുനൈറ്റഡും പാരിസ് സെയിന്റ് ജെര്‍മെയ്‌നും വലിയ ഓഫറുമായി രംഗത്ത് വന്നപ്പോള്‍ ജര്‍മന്‍ മൂന്നാം ഡിവിഷന്‍ ക്ലബ്ബിന് അത്രമാത്രം വലിയ ഓഫര്‍ വെക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ഒരു കിടിലന്‍ ഓഫര്‍ വെച്ചു.

ronniiiiii

ട്വിറ്ററില്‍ ക്ലബ്ബ് ആ ഓഫര്‍ പോസ്റ്റ് ചെയ്തു, ദാ ഇങ്ങനെ : ഹായ് ക്രിസ്റ്റിയാനോ, ഞങ്ങള്‍ മികച്ചൊരു സ്‌ട്രൈക്കറെ തേടിക്കൊണ്ടിരിക്കുകയാണ് - 'ഞങ്ങളുടെ കൈയ്യില്‍ ധാരാളം കാശില്ല, പക്ഷേ, ഞങ്ങള്‍ താങ്കള്‍ക്ക് ജീവിതകാലം കുടിക്കാനുള്ള ബിയര്‍ ഓഫര്‍ ചെയ്യുന്നു' .

ജര്‍മന്‍ ക്ലബ്ബിന്റെ ഈ ഓഫര്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. അതേ സമയം ബയേണ്‍ മ്യൂണിക്ക് ക്രിസ്റ്റ്യാനോക്ക് വേണ്ടി രംഗത്തില്ലെന്ന് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹൊസെ മൗറിഞ്ഞോയും ക്രിസ്റ്റിയനോയും തമ്മില്‍ അത്ര രസത്തിലല്ലെന്നത് ആ ട്രാന്‍സ്ഫര്‍ സാധ്യതക്കും മങ്ങലേല്‍പ്പിക്കുന്നു. ഒടുവില്‍, ക്രിസ്റ്റ്യാനോ ബിയര്‍ കുടിച്ച് മരിക്കാന്‍ തീരുമാനിക്കുമോ !!!

English summary
Ronaldo gets free beer for life offer to join German club
Please Wait while comments are loading...