മാഞ്ചസ്റ്ററിനായുള്ള ഗോള്‍ വേട്ടയില്‍ റൂണി സര്‍ ബോബി ചാള്‍ട്ടനൊപ്പം !

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: വെയിന്‍ റൂണി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസം ! മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഇതിഹാസ താരം സര്‍ ബോബി ചാള്‍ട്ടന്‍ നേടിയ 249 ഗോളുകളുടെ റെക്കോര്‍ഡിനൊപ്പമെത്തിയാണ് വെയിന്‍ റൂണി ഇതിഹാസ നിരയില്‍ ഇടം ഉറപ്പിച്ചത്. എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ 4-0ന് റെഡിംഗിനെ തകര്‍ത്തപ്പോള്‍ ഏഴാം മിനുട്ടിലായിരുന്നു റൂണിയുടെ റെക്കോര്‍ഡ് ഗോള്‍.

44 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

44 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

നാല്‍പ്പത്തിനാല് വര്‍ഷമായി തകര്‍ക്കപ്പെടാത്ത, മാഞ്ചസ്റ്ററിന്റെ ആള്‍ ടൈം ലീഡിംഗ് സ്‌കോറര്‍ എന്ന ബോബിചാള്‍ട്ടന്റെ റെക്കോര്‍ഡ് തകരാന്‍ റൂണി ഒരു ഗോള്‍ കൂടി നേടിയാല്‍ മതി.

റൂണി തന്റെ റെക്കോര്‍ഡിനൊപ്പമെത്തുന്നതിന് സാക്ഷ്യം വഹിക്കാന്‍ ബോബിചാള്‍ട്ടന്‍ ഓള്‍ഡ് ട്രഫോര്‍ഡിലെ വി വി ഐ പി സ്റ്റാന്‍ഡിലുണ്ടായിരുന്നു. മാര്‍ഷലും റഷ്‌ഫോഡും (രണ്ട് ഗോളുകള്‍) വല കുലുക്കിയതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മികച്ച വിജയവുമായി എഫ് എ കപ്പില്‍ നാലാം റൗണ്ടുറപ്പിച്ചു.

മാഞ്ചസ്റ്ററിന് തുടരെ എട്ടാം ജയം

മാഞ്ചസ്റ്ററിന് തുടരെ എട്ടാം ജയം

വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്. ചൊവ്വാഴ്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പ് സെമിയില്‍ ഹള്‍സിറ്റിക്കെതിരെ ആദ്യ പാദമത്സരത്തിന് തയ്യാറെടുക്കുന്ന മാഞ്ചസ്റ്ററിന് ആത്മവിശ്വാസം നല്‍കുന്നു ഈ ഫോം.

റൂണി മാഞ്ചസ്റ്ററിലെത്തിയതിന് പിറകില്‍..

റൂണി മാഞ്ചസ്റ്ററിലെത്തിയതിന് പിറകില്‍..

വെയിന്‍ റൂണി മാഞ്ചസ്റ്ററിന്റെ ഇതിഹാസ നിരയില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് മുന്‍ കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പറഞ്ഞു. 2004 ലാണ് റൂണിയെ എവര്‍ട്ടനില്‍ ഫെര്‍ഗൂസന്‍ തന്റെ ടീമിലെത്തിക്കുന്നത്. റൂണിയുടെ ട്രാന്‍സ്ഫര്‍ രസകരമായ വസ്തുതയാണ്. ഫെര്‍ഗൂസന്‍ ഒരിക്കലും റൂണിയെ മാഞ്ചസ്റ്ററിലെത്തിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. എവര്‍ട്ടനില്‍ നിന്ന് റൂണിക്കായി ന്യൂകാസില്‍ യുനൈറ്റഡ് രംഗത്ത് വന്നതോടെയാണ് ഇംഗ്ലണ്ടിന്റെ യുവപ്രതിഭയെ എവര്‍ട്ടന്‍ വില്‍ക്കുമെന്ന് യുനൈറ്റഡ് അധികൃതര്‍ അറിയുന്നത്. തുടര്‍ന്നാണ് റൂണിക്കായി ഫെര്‍ഗൂസനും താത്പര്യം പ്രകടിപ്പിച്ചത്. 27 ദശലക്ഷം പൗണ്ടിന്റെ കരാറില്‍ റൂണി മാഞ്ചസ്റ്ററിലെത്തി.

ബോക്‌സിനുള്ളില്‍ വെച്ച് 213 ഗോളുകള്‍

ബോക്‌സിനുള്ളില്‍ വെച്ച് 213 ഗോളുകള്‍

റൂണിയൊരു ബോക്‌സ് പ്ലെയറാണ്. സ്‌ട്രൈക്കര്‍ വേണ്ട വലിയ ഗുണം ബോക്‌സിലേക്ക് അവസരോചിതമായി ഓടിയെത്തുകയും ഫിനിഷ് ചെയ്യുകയുമാണ്. ബോക്‌സിന് പുറത്ത് വെച്ച് മുപ്പത്താറ് ഗോളുകളാണ് മാഞ്ചസ്റ്ററിനായി നേടിയത്.

വലത് കാലിനാണ് പവര്‍....

വലത് കാലിനാണ് പവര്‍....

192 ഗോളുകളാണ് വലത് കാലുപയോഗിച്ച് നേടിയത്. അടിസ്ഥാനപരമായി ഇടത് കാലില്‍ സപ്പോര്‍ട്ട് ചെയ്ത് വലത് കാല്‍ കൊണ്ട് കളിക്കുന്നതാണ് റൂണിയുടെ രീതി. തകര്‍പ്പന്‍ വോളികള്‍ക്ക് റൂണി വലത് കാല്‍ മാത്രമാണ് ഉപയോഗിക്കാറ്. ഇടത് കാല്‍ കൊണ്ട് നേടിയത് 27 ഗോളുകള്‍ മാത്രം. അതെല്ലാം ചെറിയ ഫിനിഷിംഗ് ടചിലൂടെ.

ഹെഡറില്‍ മോശക്കാരനല്ല...

ഹെഡറില്‍ മോശക്കാരനല്ല...

മുപ്പത് ഹെഡര്‍ ഗോളുകള്‍ മാഞ്ചസ്റ്ററിനായി നേടിയിട്ടുണ്ട്. ഉയരമുള്ള സ്‌ട്രൈക്കര്‍മാര്‍ക്കിടയില്‍ നുഴഞ്ഞ് കയറി കൃത്യമായ പൊസിഷനിംഗ് നേടിയെടുത്താണ് റൂണിയുടെ ഹെഡര്‍ ഗോള്‍ സംഭവിക്കാറ്.

പെനാല്‍റ്റി ഗോള്‍ 26..

പെനാല്‍റ്റി ഗോള്‍ 26..

26 പെനാല്‍റ്റി ഗോളുകള്‍ മാഞ്ചസ്റ്ററിനായി നേടി. ക്രിസ്റ്റിയാനോ ക്ലബ്ബ് വിട്ടതിന് ശേഷം സ്ഥിരം പെനാല്‍റ്റിയെടുത്തത് റൂണിയായിരുന്നു. ഇടക്ക് നിരന്തരം പിഴവ് സംഭവിച്ചതോടെ റൂണി പെനാല്‍റ്റി ചുമതലയില്‍ നിന്ന് സ്വയം ഒഴിവായിരുന്നു.

ഫ്രീകിക്ക് അഞ്ചെണ്ണം...

ഫ്രീകിക്ക് അഞ്ചെണ്ണം...

ഡയറക്ട് ഫ്രീകിക്ക് ഗോളുകള്‍ നേടുന്നതില്‍ റൂണിക്ക് മിടുക്ക് പോര. ക്രിസ്റ്റിയാനോയും മെസിയുമൊക്കെ ഇവിടെയാണ് പ്രതിഭാസ്പര്‍ശമുള്ള ഗോളുകള്‍ കണ്ടെത്താറെങ്കില്‍ റൂണിക്ക് ഫ്രീകിക്ക് വഴങ്ങില്ല.

English summary
Rooney equals sir bobby carlons record and deserves his place in Old Trafford history
Please Wait while comments are loading...