കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ റഷ്യക്ക് വിജയത്തുടക്കം, ആദ്യത്തെ ഗോള്‍ നാണക്കേടായി !!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മോസ്‌കോ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ആദ്യ ജയം ആതിഥേയരായ റഷ്യക്ക്. ഉദ്ഘാടനപ്പോരില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു. മുപ്പത്തൊന്നാം മിനുട്ടില്‍ ബോക്‌സലിന്റെ സെല്‍ഫ് ഗോളില്‍ ന്യൂസിലാന്‍ഡ് പിറകിലായി. രണ്ടാം പകുതിയില്‍ സ്‌ട്രൈക്കര്‍ ഫെഡോര്‍ സ്‌മൊളോവ് വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ നേടി.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ പ്രൗഢമായ പ്രഭാഷണത്തോടെ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍, ഇതിഹാസ താരം പെലെ എന്നിവര്‍ സന്നിഹിതരായിരുന്നു.

confederationscup

ആദ്യമായിട്ടാണ് റഷ്യ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് കളിക്കുന്നത്. ന്യൂസിലാന്‍ഡാകട്ടെ ഇതുവരെ ഒരു മത്സരം കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ജയിച്ചിട്ടില്ല.

അമ്പത്തൊമ്പത് ശതമാനം ബോള്‍ പൊസഷനോടെ റഷ്യ ആധിപത്യം സ്ഥാപിച്ചു. പതിനെട്ട് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചു. എട്ടെണ്ണം ലക്ഷ്യത്തിനടുത്തെത്തി. പന്ത്രണ്ട് കോര്‍ണറുകള്‍ റഷ്യയുടെ അറ്റാക്കിംഗിന് തെളിവാണ്. രണ്ട് കോര്‍ണര്‍ മാത്രമാണ് ന്യൂസിലാന്‍ഡിനുള്ളത്. ഗ്രൂപ്പ് എയില്‍ റഷ്യ, ന്യൂസിലാന്‍ഡ്, മെക്‌സിക്കോ, പോര്‍ച്ചുഗല്‍ ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ കാമറൂണ്‍, ചിലി, ആസ്‌ത്രേലിയ, ജര്‍മനി.


മത്സര ഫലം

റഷ്യ 2-0 ന്യൂസിലാന്‍ഡ്‌

English summary
Russia kicked off their Confederations Cup campaign with a comfortable victory over New Zealand
Please Wait while comments are loading...