ആന്ധ്രയേയും മൂന്നില്‍ തളച്ച് കേരളം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യതാ റൗണ്ടില്‍ കേരളം ആന്ധ്രാപ്രദേശിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകര്‍ത്തു. ക്യാപ്ടന്റെ കളി പുറത്തെടുത്ത ഉസ്മാന്റെ മികവില്‍ കളിയുടെ രണ്ടാം മിനിറ്റില്‍ ആന്ധ്രയുടെ വല കുലുക്കി.

Santhosh Trophy

22ാം മിനിറ്റില്‍ സഹല്‍ അബ്ദു സമദ് ലീഡ് ഉയര്‍ത്തി. തൊട്ടു പിന്നാലെ 28ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ഡിഫന്‍ഡര് ലിജോ ലീഡ് മൂന്നായി ഉയര്‍ത്തി. ആദ്യ പകുതിയിലെ മിന്നുന്ന പ്രകടനം രണ്ടാം പകുതിയില്‍ കാഴ്ചവയ്ക്കാന്‍ കേരളത്തിനായില്ല.

ആദ്യ മത്സരത്തില്‍ കേരളം പുതുച്ചേരിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോല്‍പിച്ചിരുന്നു. അടുത്ത മത്സരത്തില്‍ കേരളം കര്‍ണാടകത്തെ നേരിടും. രണ്ടു മത്സരങ്ങള്‍ ജയിച്ച കേരളത്തിനുതന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം. ഇന്ന് പുതുച്ചേരിയെ തോല്‍പിച്ച കര്‍ണാടകം ആദ്യ മത്സരത്തില്‍ ആന്ധ്രയോട് പരാജയപ്പെട്ടിരുന്നു.

English summary
Kerala won second Santhosh Trophy Football match. Kerala beat Andhrapadesh 3-0.
Please Wait while comments are loading...