കര്‍ണാടകത്തെ സമനിലയില്‍ തളച്ച് കേരളം ഫൈനല്‍ റൗണ്ടില്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: അവസാന യോഗ്യതാ മത്സരത്തില്‍ കര്‍ണാടകയെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടിലെത്തി. ഗ്രൂപ്പ് എയില്‍ ഒന്നാമതായാണ് കേരളം ഫൈനല്‍ റൗണ്ടിലെത്തിയത്.

Santhosh Trophy

ഫൈനല്‍ റൗണ്ടിലേക്ക് സമനില മാത്രം മതിയായിരുന്ന കേരളം ഗോള്‍ വഴങ്ങാതെ കര്‍ണാടകയെ പിടിച്ചു കെട്ടാനായി. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച കേരളം ഏഴ് പോയിന്റുമായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.

ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ മാറ്റി നിറുത്തിയാല്‍ മുന്‍മത്സരങ്ങളിലെ പ്രകടനം പുറത്തെടുക്കാന്‍ കേരളത്തിനായില്ല. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് വിജയവും ഒരു സമനിലയുമായാണ് കേരളം ഗ്രൂപ്പില്‍ ഒന്നാമതായത്. കഴിഞ്ഞ വര്‍ഷം തമിഴ്‌നാടിനോട് പരാജയപ്പെട്ട് ഗോള്‍ ശരാശരിയുടെ വ്യത്യാസത്തിലാണ് കേരളം യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായി.

English summary
Santhosh Trophy Football: Kerala enter in to final round. Kerala vs Kartaka match become draw.
Please Wait while comments are loading...