സൗദി ഫുട്‌ബോള്‍ ടീം വിവാദത്തില്‍, ലോകകപ്പ് യോഗ്യതാ റൗണ്ടിലെ വിവാദം മൗനപ്രാര്‍ഥനയെ ചൊല്ലി !!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

അഡലെയ്ഡ്: സഊദി അറേബ്യന്‍ ഫുട്‌ബോള്‍ ടീം വിവാദത്തില്‍. കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ആസ്‌ത്രേലിയക്കെതിരെ കളിക്കാനിറങ്ങിയ സഊദി മത്സരത്തിന് മുമ്പ് ലണ്ടന്‍ തിവ്രവാദി ആക്രമണത്തിന്റെ പശ്ചായത്തലത്തില്‍ ഒരു മിനുട്ട് മൗനപ്രാര്‍ഥന നടത്താന്‍ തയ്യാറാകാഞ്ഞതാണ് വിവാദം. ആസ്‌ത്രേലിയന്‍ ടീം ലൈനപ്പ് ചെയ്തത് പ്രാര്‍ഥനയില്‍ പങ്കെടുത്തപ്പോള്‍ സഊദി താരങ്ങള്‍ ഗ്രൗണ്ടില്‍ വാം അപ് ചെയ്യുകയായിരുന്നു. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും വിമര്‍ശം വന്നതോടെ സഊദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ക്ഷമാപണവുമായി രംഗത്തെത്തി.

മത്സരത്തില്‍ സഊദി അറേബ്യയെ ടോം റോജികിന്റെ ലോംഗ് റേഞ്ച് ഗോളില്‍ കീഴടക്കി ആസ്‌ത്രേലിയ ഏഷ്യയില്‍ നിന്ന്് ഫിഫ ലോകകപ്പ് ബെര്‍ത് നേടാനുള്ള സാധ്യത നിലനിര്‍ത്തി.

saudhi

ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ 3-2നാണ് സോക്കറൂസ് ജയിച്ചത്. ഇതോടെ, ഗ്രൂപ്പ് ബിയില്‍ ജപ്പാനും സഊദി അറേബ്യക്കുമൊപ്പം ആസ്‌ത്രേലിയയും മുന്‍നിരയില്‍ ഒപ്പത്തിനൊപ്പമെത്തി.

ആദ്യ രണ്ട് സ്ഥാനക്കാര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടുമ്പോള്‍ മൂന്നാം സ്ഥാനക്കാര്‍ പ്ലേ ഓഫ് റൗണ്ട് യോഗ്യത നേടും.കഴിഞ്ഞ മൂന്ന് ലോകകപ്പിലും പങ്കെടുത്ത ആസ്‌ത്രേലിയയുടെ അടുത്ത നിര്‍ണായക മത്സരം ആഗസ്റ്റ് 31ന് ജപ്പാനെതിരെയാണ്. 2006ന് ശേഷം സഊദി ലോകകപ്പ് കളിച്ചിട്ടില്ല.

English summary
Saudi Arabia's football bosses apologise disrespecting minutes silence for London attack
Please Wait while comments are loading...