ആഫ്രിക്കയില്‍ നിന്ന് മൂന്നാമത്തെ ടീമായി സെനഗല്‍ ലോകകപ്പിന്, നൈജീരിയക്ക് സമനില

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ജോഹന്നസ്ബര്‍ഗ്: 2018 റഷ്യ ലോകകപ്പിന് ആഫ്രിക്കയില്‍ നിന്ന് സെനഗല്‍ ടിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് സെനഗലീസിന്റെ കുതിപ്പ്. പ്രീമിയര്‍ ലീഗ് താരങ്ങളായ ഡിയഫ്ര സഖോയും സാദിയോ മാനെയും സെനഗലിനായി തിളങ്ങി.

അനാറുള്‍ ഇസ്ലാം ശരിക്കും ഉണ്ടായിരുന്നു; പോലീസ് പറഞ്ഞത് നുണ? അനാറുള്ളിനെ കൊന്നതാര്... മൃതദേഹം?

ഗ്രൂപ്പ് ഡിയില്‍ എതിരാളികള്‍ക്ക് എത്തിപ്പിടിക്കാനാകാത്ത വിധം അഞ്ച് പോയിന്റിന്റെ ലീഡെടുത്താണ് സെനഗല്‍ ഒരു റൗണ്ട് ശേഷിക്കെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ബുര്‍കിന ഫാസോയും കേപ് വെര്‍ഡെയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

senegal

വെസ്റ്റ്ഹാം യുനൈറ്റഡ് സ്‌ട്രൈക്കര്‍ സഖോയാണ് ആദ്യ ഗോള്‍ നേടിയത്. ലിവര്‍പൂള്‍ അറ്റാക്കര്‍ സാദിയോ മാനെയുടെ പാസില്‍ നിന്നായിരുന്നു

2002 ലാണ് ഇതിന് മുമ്പ് സെനഗല്‍ ലോകകപ്പ് കളിച്ചത്. ഇപ്പോഴത്തെ കോച്ച് അലിയോ സിസെയായിരുന്നു 2002 ല്‍ സെനഗലിന്റെ നായകന്‍. ടീം അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു.

സെനഗലിനോട് തോറ്റതോടെ ദക്ഷിണാഫ്രിക്ക ഗ്രൂപ്പില്‍ ഏറ്റവും പിറകിലായി. സെനഗലുമായി ഏഴ് പോയിന്റിന്റെ വ്യത്യാസം. ചൊവ്വാഴ്ച റിട്ടേണ്‍ ലെഗില്‍ സെനഗല്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ബുര്‍കിന ഫാസോയും കേപ് വെര്‍ഡെയും തമ്മിലാണ് അവസാന റൗണ്ടിലെ മറ്റൊരു മത്സരം.


ലോകകപ്പ് യോഗ്യത നേടുന്ന മൂന്നാത്തെ ആഫ്രിക്കന്‍ രാജ്യമാണ് സെനഗല്‍. നൈജീരിയ, ഈജിപ്ത് എന്നിവരാണ് നേരത്തെ യോഗ്യത നേടിയത്. രണ്ട് ടീമുകള്‍ കൂടി ആഫ്രിക്കയില്‍ നിന്ന് യോഗ്യത നേടും. ഗ്രൂപ്പ് എയില്‍ നിന്ന് ടുണീഷ്യക്ക് യോഗ്യത ഉറപ്പിക്കാന്‍ ഒരു സമനില തന്നെ ധാരാളം. മറ്റൊരു ടീം മൊറോക്കോയാണ്.

നൈജീരിയക്ക് സമനില

ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ നൈജീരിയയും അള്‍ജീരിയയും 1-1ന് പിരിഞ്ഞു. അവസാന ഘട്ടത്തില്‍ യാസിന്‍ ബ്രഹിമിയുടെ പെനാല്‍റ്റി ഗോളാണ് അള്‍ജീരിയക്ക് സമനിലയൊപ്പിച്ചത്. നൈജീരിയ നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.

ആഫ്രിക്കയിലെ മരണഗ്രൂപ്പില്‍ നൈജീരിയ അപരാജിതരെന്ന റെക്കോര്‍ഡ് കാത്തപ്പോള്‍ അള്‍ജീരിയ ഒരു ജയം പോലും നേടാനാകാതെ നാണം കെട്ടു. നൈജീരിയക്ക് പതിനാല് പോയിന്റും സാംബിയക്ക് ഏഴ് പോയിന്റും കാമറൂണിന് ആറ് പോയിന്റും അള്‍ജീരിയക്ക് രണ്ട് പോയിന്റുമാണ്.

English summary
senegal beat south africa and qualify fifa world cup
Please Wait while comments are loading...