ഒടുവില്‍ മലപ്പുറത്തേക്ക് എഎഫ്സി ബി ലൈസന്‍സെത്തി, ഷമീലാണ് താരം

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

കോഴിക്കോട് : ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷ(എ എഫ് സി)ന്റെ ബി ലൈസന്‍സ് കോഴ്‌സ് പാസായ എട്ട് പേരില്‍ ഒരു മലയാളി ! അതാകട്ടെ മലപ്പുറം ജില്ലക്ക് ചരിത്രവുമായി.

മലപ്പുറം ജില്ലയിലെ ഷമീല്‍ ചെമ്പകത്താണ് ഗോവയില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷ(ഐ എ എഫ് എഫ്)ന്‍ സംഘടിപ്പിച്ച എ എഫ് സി ബി ലൈസന്‍സ് കോഴ്‌സ് പാസായത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലപ്പുറം സ്വദേശിയാണ് ഷമീല്‍. ഇരുപത് പേരാണ് കോഴ്‌സില്‍ പങ്കെടുത്തത്.

football

സെയില്‍ ഫുട്‌ബോള്‍ അക്കാദമി (1998-2003), വിവ കേരള എഫ് സി (2004-05), വാസ്‌കോ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗോവ (2005-07), മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് (2007-08), ബി എം എഫ് സി മുംബൈ (2008-09) ക്ലബ്ബുകളുടെ താരമായിരുന്നു ഷമീല്‍.

2001 ല്‍ ബീഹാര്‍ ടീമിനായി ജൂനിയര്‍ നാഷനല്‍ ചാമ്പ്യന്‍ഷിപ്പ്, 2003 ല്‍ കേരള ജൂനിയര്‍ ടീമംഗം. 2004 ല്‍ കേരള ജൂനിയര്‍ സൗത്ത്‌സോണ്‍ ജേതാവായപ്പോള്‍ വൈസ് ക്യാപ്റ്റന്‍. 2005 ല്‍ കേരള അണ്ടര്‍ 21 വൈസ് ക്യാപ്റ്റന്‍.

2007ല്‍ ഒളിമ്പിക് യോഗ്യതാ റൗണ്ടിനുള്ള 23 അംഗ സ്‌ക്വാഡിലും ഷമീലുണ്ടായിരുന്നു. കെബിഎഫ്‌സിയുടെ യുവനിരയുടെ കോച്ചായി പ്രവര്‍ത്തിച്ച ഷമീല്‍ പ്രോഡിജി ഫുട്‌ബോള്‍ അക്കാദമിയുടെ പരിശീലകനാണ്. കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇഷ്ഫാഖ് അഹമ്മദ്, ജോയ്‌നര്‍ യുലോഗിയസ് അന്റോ, ജതിന്‍ സിംഗ് ബേദി, എം കെ കാന്‍ഡിഡ് മാറിംഗ്, പ്രശാന്ത് പ്രദീപ് പ്രദ്കര്‍, രമേഷ് ഗംഗാറാം ബിസ്റ്റ, ഗോപാല്‍ ബദരിലാല്‍ കാഗ് എന്നിവരും ഷമീലിനൊപ്പം ബി ലൈസന്‍സ് സ്വന്തമാക്കി.

English summary
shameel chembakath get afc b license
Please Wait while comments are loading...