സൗഹൃദപ്പോരില്‍ സ്‌പെയിന്‍-കൊളംബിയ സമനില, ഹോം ഗ്രൗണ്ടില്‍ സ്‌പെയിനിന് ചെറിയൊരു തിരിച്ചടി

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ സ്‌പെയിന്‍-കൊളംബിയ സമനിലയില്‍ (2-2) കലാശിച്ചു. ഡേവിഡ് സില്‍വയും അല്‍വാരോ മൊറാട്ടയും സ്‌പെയ്‌നിനായി സ്‌കോര്‍ ചെയ്തപ്പോള്‍ കര്‍ഡോനയും റഡാമെല്‍ ഫാല്‍കോയും കൊളംബിയക്കായി ലക്ഷ്യം കണ്ടു.

ഇരുപത്തിരണ്ടാം മിനുട്ടിലാണ് ഡേവിഡ് സില്‍വയുടെ സ്‌കോറിംഗ്. മുപ്പത്തൊമ്പതാം മിനുട്ടില്‍ കര്‍ഡോനയിലൂടെ കൊളംബിയ തിരിച്ചടിച്ചു. റഡാമെല്‍ ഫാല്‍കോയിലൂടെ കൊളംബിയ രണ്ടാം ഗോളോടെ മുന്നിലെത്തി. റയല്‍മാഡ്രിഡ് സ്‌ട്രൈക്കര്‍ മൊറാട്ട എണ്‍പത്തേഴാം മിനുട്ടില്‍ സ്‌പെയിനിന്റെ രക്ഷകനാവുകയായിരുന്നു.

spain

2006 മാര്‍ച്ചിന് ശേഷം ആദ്യമായാണ് സ്‌പെയിന്‍ ഹോം മാച്ചില്‍ രണ്ട് ഗോളുകള്‍ വഴങ്ങുന്നത്. അടുത്താഴ്ച ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മാസിഡോണിയയെ നേരിടാനിരിക്കുയാണ് സ്‌പെയിന്‍.

71 ശതമാനം ബോള്‍ പൊസഷന്‍ സ്‌പെയിനിനായിരുന്നു. റഡാമെല്‍ ഫാല്‍കോയുടെ ഹെഡര്‍ ഗോള്‍ അദ്ദേഹത്തിന്റെ ഇരുപത്താറാം രാജ്യാന്തര ഗോളായിരുന്നു. കൊളംബിയക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം ഫാല്‍കോയാണ്.

English summary
Spain drew 2-2 with Colombia in an engrossing friendly match in Murcia
Please Wait while comments are loading...