ലാ ലിഗയില്‍ പോരാട്ടം ഇഞ്ചോടിഞ്ച് ! അഞ്ച് ഗോളുകള്‍ പിറന്ന ത്രില്ലറില്‍ റയലും ബാഴ്‌സയും ജയിച്ചുകയറി !!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്കും റയല്‍മാഡ്രിഡിനും ജയം. രണ്ട് ടീമുകളും 3-2 മാര്‍ജിനിലാണ് എതിരാളി ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ചത്. ബാഴ്‌സലോണ ഹോം ഗ്രൗണ്ടില്‍ റയല്‍ സോസിഡാഡിനെ മറികടന്നപ്പോള്‍ റയല്‍ എവേ മാച്ചില്‍ സ്‌പോര്‍ട്ടിംഗ് ഗിയോണിനെ പരാജയപ്പെടുത്തി.

പോയിന്റ് നില

പോയിന്റ് നില

31 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുള്ള റയല്‍മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. ബാഴ്‌സലോണ 32 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി 72 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. 32 മത്സരങ്ങളില്‍ 65 പോയിന്റള്ള അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും 31 മത്സരങ്ങളില്‍ 61 പോയിന്റുള്ള സെവിയ്യ നാലാം സ്ഥാനത്തും.

മെസി ഡബിളില്‍ ബാഴ്‌സ

മെസി ഡബിളില്‍ ബാഴ്‌സ

മെസി (17,37)യുടെ ഇരട്ട ഗോളുകളില്‍ ബാഴ്‌സലോണ 2-0 മുന്നിലായിരുന്നു. നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ ഉംറ്റിറ്റിയുടെ സെല്‍ഫ് ഗോളില്‍ ബാഴ്‌സയുടെ ലീഡ് 2-1 ആയി കുറഞ്ഞു. നാല്‍പ്പത്തിനാലാം മിനുട്ടില്‍ അല്‍കാസറിലൂടെ ബാഴ്‌സ മൂന്നാം ഗോള്‍ നേടി, 3-1. ആദ്യ പകുതിയുടെ ഇഞ്ചുറിടൈമില്‍ സാബി പ്രീറ്റോ സോസിഡാഡിന്റെ രണ്ടാം ഗോള്‍ നേടി. ഇതോടെ, 3-2. രണ്ടാം പകുതിയില്‍ ഗോളുകളില്ല.

മെസിയുടെ 498 ാം ഗോള്‍

മെസിയുടെ 498 ാം ഗോള്‍

സോസിഡാഡിനെതിരെ ഡബിളടിച്ച് മെസി തന്റെ ബാഴ്‌സ ഗോളുകളുടെ എണ്ണം 498 ല്‍ എത്തിച്ചു. രണ്ട് ഗോളുകള്‍ കൂടി നേടിയാല്‍ 500 എന്ന നാഴികക്കല്ലില്‍.

ഇസ്‌കോ സൂപ്പര്‍ സബ്

ഇസ്‌കോ സൂപ്പര്‍ സബ്

അവസരമില്ലെങ്കില്‍ റയല്‍ വിടുമെന്ന് ഇസ്‌കോ അറിയിച്ചു കഴിഞ്ഞു. സിദാന്‍ ഇസ്‌കോയെ വിട്ടുകൊടുക്കില്ലെന്നും. സൂപ്പര്‍ താരങ്ങളില്ലെങ്കില്‍ റയലിന് മറ്റൊരു സൂപ്പര്‍ താരമായി മാറുവാന്‍ ഇസ്‌കോക്ക് സാധിക്കുമെന്ന് സിദാനറിയാം. ലാ ലിഗയില്‍ ആദ്യ ലൈനപ്പില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ഒമ്പത് ഗോളുകളിലും ഇസ്‌കോക്ക് വ്യക്തമായ റോളുണ്ട്. ഏഴ് ഗോളുകള്‍ ഇസ്‌കോ നേടി, രണ്ട് അസിസ്റ്റുകളും.

ഗോള്‍ നില

ഗോള്‍ നില

സ്‌പോര്‍ട്ടിംഗ് ഗിയോണ്‍ 2-3 റയല്‍ മാഡ്രിഡ്

ബാഴ്‌സലോണ 3-2 റയല്‍ സോസിഡാഡ്

ഡിപ്പോര്‍ട്ടീവോ ലാ കൊരൂന 2-0 മലാഗ

അത്‌ലറ്റിക്കോ മാഡ്രിഡ് 3-0 ഒസാസുന

English summary
Isco scored a last-minute winner for real madrid and messi heroics in barca win
Please Wait while comments are loading...