ഉരുക്ക് വ്യവസായത്തില്‍ നിന്ന് ടാറ്റയും ജെഎസ് ഡബ്ല്യുയും ഐഎസ്എല്ലിലേക്ക്

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ലേക്ക് ഉരുക്കിന്റെ കരുത്തോടെ പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ വരുന്നു ! ടാറ്റാ സ്റ്റീല്‍സ് ഗ്രൂപ്പിന്റെയും ജെ എസ് ഡബ്ല്യു സ്റ്റീല്‍സിന്റെയും ഉടമസ്ഥതയിലുള്ള ഐ ലീഗ് ടീം ബെംഗളുരു എഫ് സിക്കുമാണ് ഐ എസ് എല്‍ സംഘാടകരുടെ പച്ചക്കൊടി .

ടാറ്റാഗ്രൂപ്പിന്റെ ടീം ടാറ്റാനഗര്‍ എന്ന പേരിലാണ് അറിയപ്പെടുക. ജംഷഡ്പുര്‍ ആയിരിക്കും ടാറ്റനഗറിന്റെ ഹോം ഗ്രൗണ്ട്. ബെംഗളുരു എഫ് സിയുടെത് ബെംഗളുരുവും.

fc

മുംബൈ, ഡല്‍ഹി, മഡ്ഗാവ്, കൊച്ചി, ചെന്നൈ, കൊല്‍ക്ക, ഗുവാഹത്തി, പുനെ, ബെംഗളുരു, ടാറ്റനഗര്‍ എന്നിങ്ങനെ പത്ത് ടീമുകളാണ് പുതിയ സീസണില്‍ ഐ എസ് എല്ലില്‍ മാറ്റരക്കുക. ഇന്ത്യയിലെ ഫുട്‌ബോളിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ടാറ്റാസ്റ്റീലിന് ഏറെ ചെയ്യാന്‍ സാധിക്കുമെന്ന് ടാറ്റാസ്റ്റീലിന്റെയും ടാറ്റഫുട്‌ബോള്‍അക്കാദമിയുടെയും കോര്‍പറേറ്റ് സര്‍വീസസ് വൈസ് പ്രസിഡന്റ് സുനില്‍ ഭാസ്‌കരന്‍ അഭിപ്രായപ്പെട്ടു.


ഇന്ത്യന്‍ ഫുട്‌ബോളിന് നിര്‍ണായക സംഭാവനകള്‍ നല്‍കുക എന്ന കാഴ്പ്പാടാണ് ജെ എസ് ഡബ്ല്യു സ്റ്റീല്‍സിനുള്ളത്. ഐലീഗിലേക്ക വന്നതും ഇപ്പോള്‍ ഐ എസ് എല്ലില്‍ ഇടം പിടിച്ചതും ആ സദുദ്ദേശ്യത്തോടെ. സംഘാടകര്‍ തങ്ങളെ അംഗീകരിച്ചതില്‍ സന്തോഷം. ബെംഗളുരു എഫ് സിക്ക് സാധിക്കും- സി ഇ ഒ പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു.

English summary
tata and bengaluru fc join the isl bandwagon
Please Wait while comments are loading...