ഫിഫ അവാര്‍ഡ് നൈറ്റില്‍ ക്രിസ്റ്റ്യാനോയെ വീഴ്ത്തുമോ ഈ സൂപ്പര്‍ അവതാരിക !!! അമേരിക്കയുടെ മൊസ്റ്റ് സെക്‌സിയസ്റ്റ്, പവര്‍ഫുള്‍ അവതാരിക ആര്?

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

സൂറിച്: ഫിഫ ഫുട്‌ബോള്‍ അവാര്‍ഡ് ദാന ചടങ്ങ് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിചില്‍ നടക്കുമ്പോള്‍ ക്രിസ്റ്റിയാനോ, മെസി, ഗ്രീസ്മാന്‍, സിദാന്‍, റാനിയേരി എന്നിവര്‍ക്കൊപ്പം തന്നെ ലോക ശ്രദ്ധ നേടുന്ന മറ്റൊരാളുണ്ട്. ചടങ്ങിന് കൊഴുപ്പേകാനെത്തുന്ന അവതാരിക ഇവ ലൊന്‍ഗോറിയ.

അമേരിക്കയിലെ പ്രശസ്ത അഭിനേത്രിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഇവ. ടെക്‌സാസില്‍ നിന്നുള്ള ഈ സുന്ദരിക്കൊപ്പം അവതാരകനായെത്തുക ജര്‍മന്‍ റേഡിയോ-ടെലിവിഷന്‍ രംഗത്തെ പരിചയ സമ്പന്നന്‍ മാര്‍കോ ഷെറിലാണ്.

ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശം

ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശം

ഇരുപത് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ലാറ്റിന്‍ വംശജയായ ലൊന്‍ഗോറിയ. ഡെസ്‌പെറേറ്റ് ഹൗസ് വൈവ്‌സ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയയായി. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിച്ചിരുന്നു. കരിയറില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇവയെ തേടിയെത്തിയിട്ടുണ്ട്.

ചാരിറ്റി പ്രവര്‍ത്തനം...

ചാരിറ്റി പ്രവര്‍ത്തനം...

അറിയപ്പെടുന്ന സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തക കൂടിയാണ് ഇവ. കുട്ടികള്‍ക്ക് വേണ്ടി സ്വന്തംപേരില്‍ സന്നദ്ധ പ്രവര്‍ത്തനംചെയ്യുന്ന ഇവ ദാരിദ്ര്യത്തിനെതിരെയും ശക്തമായി രംഗത്തുണ്ട്. വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് കര്‍മോത്സുകയായി ഇവ അമേരിക്കയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനില്‍ പ്രഭാഷണം നടത്തിയിട്ടുള്ള ഇവ തന്നിലെ രാഷ്ട്രീയബോധവും ഇതിനകം തെളിയിച്ചിട്ടുണ്ട്.

ബിസിനസ് വുമണ്‍...

ബിസിനസ് വുമണ്‍...

ജോസ് അന്റോണിയോ ബാസ്റ്റനെ വിവാഹം ചെയ്ത ഇവ ലൊംഗോറിയ ബിസിനസ് രംഗത്തും സജീവം. ലോകഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയം കവരുക എന്ന വാണിജ്യതന്ത്രവുമായിട്ടാകും ഇവ ഫിഫ അവാര്‍ഡ് നിശയില്‍ വെരി ഹോട് ആയി എത്തുക.

മൊസ്റ്റ് സെക്‌സിയസ്റ്റ്...

മൊസ്റ്റ് സെക്‌സിയസ്റ്റ്...

സ്പാനിഷ് ലാ ലിഗയിലെ മൂന്ന് ഹോട് പ്രോപ്പര്‍ട്ടികളായ ക്രിസ്റ്റ്യാനോ-മെസി-ഗ്രിസ്മാന്‍ എന്നിവര്‍ക്കൊപ്പം വേദിയില്‍ ഇവ ലൊംഗോറിയ നില്‍ക്കുക സൂപ്പര്‍സ്റ്റാറുകളെ വെല്ലുന്ന രീതിയിലായിരിക്കും. യു എസ് ടി വി അഭിനേത്രികളില്‍ ഏറ്റവും ലൈംഗികാര്‍ഷണമുള്ള വനിതയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ലൊന്‍ഗോറിയ 2014 ല്‍ മാക്‌സിം മാഗസിന്റെ വുമണ്‍ ഓഫ് ദ ഇയറായിരുന്നു.

ഇവ വിഡിയോ ലൊന്‍ഗോറിയയുടെ കാണൂ

ഇവ വിഡിയോ ലൊന്‍ഗോറിയയുടെ കാണൂ

English summary
The famous actress will take centre stage to reveal the winner of FIFA's big prize
Please Wait while comments are loading...