നൂറ് ഗോളുകള്‍ തികച്ച് ക്രിസ്റ്റ്യാനോ റെക്കോര്‍ഡിട്ടതോടെ അത്‌ലറ്റിക്കോയുടെ തലയില്‍ വീണ നാണക്കേട്!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: യൂറോപ്പിലെ ചാമ്പ്യന്‍സ് ലീഗ് രാത്രി സംഭവബഹുലമായിരുന്നു. ബയേണ്‍ മ്യൂണിക്കിനെതിരെ റയല്‍ മാഡ്രിഡിന്റെ സ്‌കോര്‍ ഷീറ്റില്‍ ക്രിസ്റ്റിയാനോയുടെ ഹാട്രിക്ക്, അതാകട്ടെ ചാമ്പ്യന്‍സ് ലീഗിലെ നൂറാം ഗോളായി മാറുന്നു. ഇതുവരെ ഒരു ഫുട്‌ബോള്‍ താരത്തിനും സാധിക്കാത്ത ഉയരത്തിലാണ് ക്രിസ്റ്റിയാനോ എത്തിയിരിക്കുന്നത്. അതേ രാത്രിയില്‍ ഇംഗ്ലണ്ടില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ അത്‌ലറ്റിക്കോ മാഡ്രിഡും ചാമ്പ്യന്‍സ് ലീഗിലെ നൂറാം ഗോള്‍ തികച്ചു.

ക്രിസ്റ്റിയാനോ ഒറ്റക്ക് നേടിയ ഗോളുകളുടെ എണ്ണത്തിലേക്ക് അത്‌ലറ്റിക്കോ മാഡ്രിഡ് എത്തുന്നതേയുള്ളൂ !

വിമര്‍ശകരുടെ വായടപ്പിച്ചു...

വിമര്‍ശകരുടെ വായടപ്പിച്ചു...

ചാമ്പപ്യന്‍സ് ലീഗ് സീസണില്‍ മോശം ഫോമിലായിരുന്നു ക്രിസ്റ്റിയാനോ. അതിന്റെ പഴി കേള്‍ക്കവെയാണ് ബയേണിനെതിരെ ക്വാര്‍ട്ടറില്‍ ഇരുപാദത്തിലുമായി അഞ്ച് ഗോളുകള്‍ സ്‌കോര്‍ ചെയ്ത് വിമര്‍ശകരുടെ വായടപ്പിച്ചത്.

നൂറിലേക്ക് കുതിച്ചത് ബയേണിന്റെ ചെലവില്‍...

നൂറിലേക്ക് കുതിച്ചത് ബയേണിന്റെ ചെലവില്‍...

ക്വാര്‍ട്ടര്‍ ആരംഭിക്കുമ്പോള്‍ ക്രിസ്റ്റിയാനോയുടെ ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ 95 ആയിരുന്നു. മ്യൂണിക്കിലെ ആദ്യ പാദത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ 97. മാഡ്രിഡിലെ ഹോം മാച്ചില്‍ ഹാട്രിക്ക് തികച്ചതോടെ 100 !

കിരീടത്തിലെത്തുമോ റെക്കോര്‍ഡ് ഗോളടി...

കിരീടത്തിലെത്തുമോ റെക്കോര്‍ഡ് ഗോളടി...

ചാമ്പ്യന്‍സ് ലീഗില്‍ 71 ഗോളുകള്‍ നേടിയ റയലിന്റെ ഇതിഹാസം റൗള്‍ ഗോണ്‍സാലസിനെ 2014 ലാണ് ക്രിസ്റ്റിയാനോ പിറകിലാക്കിയത്. പിന്നീട് മെസിയും ക്രിസ്റ്റ്യാനോയും തമ്മിലായി മത്സരം. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ പതിനാറ് ഗോളുകള്‍ നേടിയ റയലിന്റെ കിരീടവിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതോടെ ക്രിസ്റ്റിയാനോ ലോക ഫുട്‌ബോളറുമായി.

കഴിഞ്ഞ തവണ 16 ഗോളുകള്‍..ഇത്തവണ ?

കഴിഞ്ഞ തവണ 16 ഗോളുകള്‍..ഇത്തവണ ?

നടപ്പ് ചാമ്പ്യന്‍സ് ലീഗ് സീസണ്‍ ആരംഭിക്കുമ്പോള്‍ 93 ഗോളുകളായിരുന്നു പോര്‍ച്ചുഗല്‍ നായകന്റെ പേരിലുണ്ടായിരുന്നത്. ആറ് ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ മാത്രമായിരുന്നു താരം നേടിയത്. ക്രിസ്റ്റിയാനോയുടെ മോശം പ്രകടനമായി ഇത്. എന്നാല്‍, നോക്കൗട്ട് റൗണ്ടില്‍ പ്രീക്വാര്‍ട്ടറില്‍ ഗോളടിക്കാന്‍ മറന്ന ക്രിസ്റ്റിയാനോ ക്വാര്‍ട്ടറില്‍ അഞ്ച് ഗോളുകളുമായി സീസണില്‍ ആകെ ഏഴ് ഗോളുകള്‍ സമ്പാദിച്ചു. ഇനി സെമിയും ഫൈനലും ഉള്‍പ്പടെ മൂന്ന് മത്സരങ്ങളാണ് ചാമ്പ്യന്‍സ് ലീഗില്‍ ശേഷിക്കുന്നത്.

മെസി-ക്രിസ്റ്റ്യാനോ താരതമ്യം

മെസി-ക്രിസ്റ്റ്യാനോ താരതമ്യം

മെസി 114 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടിയപ്പോള്‍ ക്രിസ്റ്റിയാനോ 137 മത്സരങ്ങളില്‍ നിന്ന് നൂറ് ഗോളുകള്‍ തികച്ചിരിക്കുന്നു. ഇതില്‍ രണ്ട് പേരും പതിനൊന്ന് ഗോളുകള്‍ വീതം പെനാല്‍റ്റിയിലൂടെയാണ് നേടിയത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ഇവര്‍ രണ്ട് വീതം ഗോളുകള്‍ നേടി ഒപ്പം നില്‍ക്കുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളുടെ എണ്ണത്തില്‍ മെസിയാണ് മുന്നില്‍. നാലെണ്ണം. ക്രിസ്റ്റ്യാനോക്ക് മൂന്ന് കിരീടങ്ങള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമാണ് ആദ്യ നേട്ടം. റയലിനൊപ്പംരണ്ടെണ്ണം. ഒന്ന് കാര്‍ലോ ആസന്‍ലോട്ടിക്കൊപ്പം, രണ്ടാമത്തേത് സിദാന്റെ കോച്ചിംഗിന് കീഴിലും.

ബയേണിന് ക്രിസ്റ്റിയാനോ തലവേദന...

ബയേണിന് ക്രിസ്റ്റിയാനോ തലവേദന...

ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറ്റവുമധികം ഗോളുകള്‍ നേടിയത്. ഒമ്പതെണ്ണം. ചാമ്പ്യന്‍സ് ലീഗില്‍ മെസി ഇത് പോലെ ഒമ്പത് ഗോളുകള്‍ നേടിയത് ആഴ്‌സണലിനെതിരെയാണ്.

English summary
The race to 100 Champions League goals is over
Please Wait while comments are loading...