വാല്‍ക്കോട്ടിന് ഗിന്നസ് ലോക റെക്കോര്‍ഡ്, തകര്‍ത്തത് മെസിയുടെ റെക്കോര്‍ഡ്‌

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: മുപ്പത്തിനാല് മീറ്റര്‍ ഉയരത്തില്‍ നിന്ന് പന്ത് താഴേക്കിട്ടാല്‍ അത് നിയന്ത്രിക്കാന്‍ സാധിക്കുമോ ? ആഴ്‌സണിന്റെ ഇംഗ്ലീഷ് വിംഗര്‍ തിയോ വാല്‍ക്കോട്ട് അത് സാധിച്ചു. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ വാല്‍ക്കോട്ട് ഇടം പിടിക്കുകയും ചെയ്തു. ഗിന്നസ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. പതിനെട്ട് മീറ്റര്‍ ഉയരത്തില്‍ നിന്ന് വീഴുന്ന പന്ത് പൂര്‍ണ നിയന്ത്രണത്തിലാക്കി മെസി തുടക്കമിട്ട റെക്കോര്‍ഡ്, മുപ്പത്തിരണ്ട് മീറ്ററില്‍ തിരുത്തി ഇംഗ്ലീഷ് ഫുട്‌ബോള്‍ ഫ്രീസ്റ്റൈലറായ ജോണ്‍ ഫാന്‍വര്‍ത് സംഭവമായി. ആ റെക്കോര്‍ഡാണ് തിയോ വാല്‍ക്കോട്ട് ഇപ്പോള്‍ പൊളിച്ചടുക്കിയത്.

theowalcott

വാല്‍ക്കോട്ടിനൊപ്പംമത്സരിക്കാന്‍ ആഴ്‌സണലിന്റെ താരങ്ങളായ ലോറന്റ് കോസിന്‍ലെ, ഫ്രാന്‍സിസ്, കോക്വലിന്‍, നാചോ മോണ്‍റിയല്‍ ്യുഎന്നിവരുണ്ടായിരുന്നു. ഇവര്‍ പരാജയപ്പെട്ടു.

ഫുട്‌ബോളില്‍ വേറെയും റെക്കോര്‍ഡുകള്‍ വാല്‍ക്കോട്ടിനുണ്ട്. ഏറ്റവും വേഗമേറിയ ഫുട്‌ബോള്‍ താരം വാല്‍ക്കോട്ടാണ്. പില്‍ക്കാലത്ത് ആഴ്‌സണലിന്റെ തന്നെ ബെല്ലാറിന്‍ ആ റെക്കോര്‍ഡ് ചോദ്യം ചെയ്തു. എങ്കിലും വിംഗില്‍ അതിവേഗ കുതിപ്പ് നടത്തുന്നവരില്‍ വാല്‍ക്കോട്ട് മുന്‍പന്തിയിലാണ്. നൂറ് മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ടിനോട് മത്സരിക്കാന്‍ കെല്‍പ്പുള്ള താരമാണ് വാല്‍ക്കോട്ടെന്ന് അദ്ദേഹത്തിന്റെ സ്പ്രിന്റ് റെക്കോര്‍ഡ് അടിവരയിടുന്നു.

English summary
Theo Walcott has set a world record for controlling a ball dropped from a high altitude
Please Wait while comments are loading...