സ്‌പെയ്‌നിലേക്ക് കണ്ണും കാതും, അവസാന മത്സരത്തില്‍ റയല്‍ തോറ്റാല്‍ മാത്രം ബാഴ്‌സക്ക് കിരീടപ്രതീക്ഷ

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ആര് ചാമ്പ്യന്‍മാരാകും? റയല്‍ മാഡ്രിഡോ ബാഴ്‌സലോണയോ ? നിസംശയം പറയാം, സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡിനാണ് സാധ്യത കൂടുതല്‍. 37 മത്സരങ്ങളില്‍ നിന്ന് 90 പോയിന്റുമായി റയല്‍ ബാഴ്‌സയെക്കാള്‍ മൂന്ന് പോയിന്റ് മുകളിലാണ്.

ഇന്ന് അവസാന മത്സരത്തില്‍ മലാഗയുടെ തട്ടകത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി ഒഴിവാക്കിയാല്‍ മാത്രം മതി, ലാ ലിഗ കിരീടത്തില്‍ മുത്തമിടാന്‍. 2012ലാണ് റയല്‍ അവസാനമായി ലാ ലിഗ നേടിയത്. മുപ്പത്തിമൂന്നാം ലാ ലിഗ കിരീടമാണ് റയല്‍ ലക്ഷ്യമിടുന്നത്.

ബാഴ്‌സലോണയുടെ സാധ്യത..

ബാഴ്‌സലോണയുടെ സാധ്യത..

ലൂയിസ് എന്റിക്വെയുടെ ബാഴ്‌സലോണക്ക് കിരീടം നിലനിര്‍ത്താന്‍ നേരിയ സാധ്യതയുണ്ട്. അതിന് പക്ഷേ, റയല്‍ തോല്‍ക്കണം. അങ്ങനെ സംഭവിക്കുകയും ബാഴ്‌സലോണ ഹോംമാച്ചില്‍ എയ്ബറിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ കാറ്റലനന്‍ ക്ലബ്ബിന് കപ്പ് സ്വന്തം.

തുല്യമായാല്‍ ബാഴ്‌സക്ക് മേല്‍ക്കൈ..

തുല്യമായാല്‍ ബാഴ്‌സക്ക് മേല്‍ക്കൈ..

പോയിന്റ് നിലയില്‍ തുല്യത പാലിച്ചാല്‍ ബാഴ്‌സലോണക്ക് മുന്‍തൂക്കം. ഹെഡ് ടു ഹെഡ് റെക്കോര്‍ഡിലും ഗോള്‍ ആവറേജിലുമെല്ലാം റയല്‍ പിറകിലാകും.

റയല്‍ മികച്ച ഫോമില്‍..

റയല്‍ മികച്ച ഫോമില്‍..

കഴിഞ്ഞാഴ്ചയില്‍ 4-1ന് സെല്‍റ്റ വിഗോയെ തകര്‍ത്ത റയല്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് ഇരുപത് ഗോളുകളാണ് അടിച്ച് കൂട്ടിയത്. ഇതാകട്ടെ പത്ത് വ്യത്യസ്ത സ്‌കോറര്‍മാരുടെ പിന്‍ബലത്തോടെയും. ക്രിസ്റ്റിയാനോ ഇല്ലെങ്കിലും റയലിന്റെ ഗോളടി നിലയ്ക്കില്ലെന്ന് സാരം.

ലൂയിസ് വിട പറയും...

ലൂയിസ് വിട പറയും...

ആദ്യ സീസണില്‍ തന്നെ ബാഴ്‌സക്ക് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ലൂയിസ് കഴിഞ്ഞ സീസണില്‍ ലാ ലിഗയും കോപ ഡെല്‍ റേയും നേടിക്കൊടുത്തു. ഇത്തവണ ലാ ലിഗയില്ലെങ്കിലും കോപ ഡെല്‍ റേ നേടാമെന്ന പ്രതീക്ഷയുണ്ട്. മെയ് 27ന് അലാവ്‌സുമായിട്ടാണ് ഫൈനല്‍. സീസണോടെ ബാഴ്‌സ വിടും ലൂയിസ്...

ഇന്നത്തെ മറ്റ് മത്സരങ്ങള്‍..

ഇന്നത്തെ മറ്റ് മത്സരങ്ങള്‍..

വലന്‍ഷ്യ - വിയ്യാറയല്‍, സെല്‍റ്റവിഗോ - റയല്‍ സോസിഡാഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് - അത്‌ലറ്റിക് ക്ലബ്ബ്, മലാഗ - റയല്‍മാഡ്രിഡ്, ബാഴ്‌സലോണ - എയ്ബര്‍, സ്‌പോര്‍ട്ടിംഗ് ഗിയോണ്‍-റയല്‍ ബെറ്റിസ്, ഡിപ്പോര്‍ട്ടീവോ - ലാസ് പല്‍മാസ്, ലെഗാനെസ് - അലാവ്‌സ്, സെവിയ്യ - ഒസാസുന.

മത്സരം ലൈവ്...

മത്സരം ലൈവ്...

ടെന്‍ 1 എച്ച്ഡി, ടെന്‍ 2 ചാനലുകളില്‍ രാത്രി പതിനൊന്നര മുതല്‍ തത്സമയം

English summary
real madrid waiting for la liga title barca waiting for miracle
Please Wait while comments are loading...