അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പുതിയ സ്റ്റേഡിയം കാണാന്‍ മമ്മി ആക്ടര്‍ ടോം ക്രൂയിസെത്തി...

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: ഹോളിവുഡ് നടന്‍ ടോം ക്രൂയിസ് അടുത്ത സീസണില്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡില്‍ കളിക്കുമോ ? ക്ലബ്ബിന്റെ പുതിയ സ്റ്റേഡിയമായ വാന്‍ഡ മെട്രൊപൊളിറ്റാനോയില്‍ സൂപ്പര്‍ സ്റ്റാര്‍ ടോം ക്രൂയിസ് സന്ദര്‍ശിച്ചതിന് ശേഷമാണ് കഥയറിയാത്ത ചില ആരാധകരുടെ സന്ദേഹങ്ങള്‍.

ടോപ് ഗണ്‍, മിഷന്‍ ഇംപോസിബിള്‍ ഹോളിവുഡ് ചിത്രങ്ങളിലൂടെ ലോകപ്രശസ്തിയിലെത്തിയ ടോം ക്രൂയിസ് തന്റെ പുതിയ സിനിമയായ ദ മമ്മിയുടെ പ്രചരണാര്‍ഥം സ്‌പെയ്‌നിലാണ്. ഇവിടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പുതിയ തട്ടകമായ വാന്‍ഡ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയം ക്ലബ്ബ് അധികൃതരുടെ ക്ഷണം സ്വീകരിച്ച് സന്ദര്‍ശിക്കുകയായിരുന്നു ടോം ക്രൂയിസ്.

tom

വലിയ ഫുട്‌ബോള്‍ ആരാധകനായ ടോം മുമ്പ് റയല്‍ മാഡ്രിഡിന് വേണ്ടി ചാരിറ്റി മത്സരത്തില്‍ പന്ത് തട്ടിയിരുന്നു. അതിന്റെ ഓര്‍മകള്‍ ടോം പങ്കു വെക്കുകയും ചെയ്തു. സീസണോടെ അത്‌ലറ്റിക്കോ മാഡ്രിഡ് അവരുടെ ഐക്കോണിക് സ്‌റ്റേഡിയമായ വിസെന്റ് കാല്‍ഡെറോണ്‍ വിടുകയാണ്. അടുത്ത സീസണില്‍ അറുപത്തെട്ടായിരം കാണികളെ ഉള്‍ക്കൊള്ളുന്ന വാന്‍ഡ മെട്രോപോളിറ്റാനോയാകും ഹോം ഗ്രൗണ്ട്.

സിനിമയുടെ തിരക്കുകള്‍ക്കിടയിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ സമയം കണ്ടെത്താറുള്ള ടോം അടുത്ത സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം മാച്ച് കാണാനെത്തുമെന്ന് പറഞ്ഞാണ് മടങ്ങിയത്.

English summary
Tom Cruise visits Atletico Madrid new stadium
Please Wait while comments are loading...