യൂറോപ്പ് കീഴടക്കിയ റയലിനെ ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും പിറകിലാക്കി, ഇനി മാഞ്ചസ്റ്റര്‍ വാഴും

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ലോകഫുട്‌ബോളില്‍ ഏറ്റവും മൂല്യമുള്ള ക്ലബ്ബായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാറി. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനെയും ബാഴ്‌സലോണയെയും മറികടന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അഞ്ച് വര്‍ഷത്തിന് ശേഷം ലോകഫുട്‌ബോളിലെ മോസ്റ്റ് വാല്യുബള്‍ ക്ലബ്ബായി മാറിയത്.

കഴിഞ്ഞ നാല് വര്‍ഷവും റയല്‍ മാഡ്രിഡായിരുന്നു ഒന്നാം സ്ഥാനത്ത്. ഇത്തവണ ബാഴ്‌സലോണ രണ്ടാം സ്ഥാനത്തേക്ക് കയറിയതോടെ റയല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

manu

ഇക്വുറ്റി, വരുമാനം, സീസണിലെ തുടക്ക വരുമാനം, പരസ്യം എന്നിവയെല്ലാം പരിഗണിച്ചാണ് ഫോബ്‌സ് മാഗസിന്‍ മൂല്യം കണക്കാക്കുന്നത്. ഏകദേശം 2.86 ബില്യണ്‍ പൗണ്ടാണ് ഓള്‍ഡ് ട്രഫോര്‍ഡ് ക്ലബ്ബിന്റെ മൂല്യം.

ഇക്കഴിഞ്ഞ സീസണില്‍ 765 ദശലക്ഷം യു എസ് ഡോളറാണ് മാഞ്ചസ്റ്ററിന്റെ വരുമാനം.

മൂല്യമേറിയ 20 സമ്പന്ന ക്ലബ്ബുകള്‍

1- മാഞ്ചസ്്റ്റര്‍ യുനൈറ്റഡ് , 3.69 ബില്യണ്‍ യു എസ് ഡോളര്‍

2- ബാഴ്‌സലോണ 3.64 ബില്യണ്‍ യു എസ് ഡോളര്‍

3- റയല്‍ മാഡ്രിഡ് 3.58 ബില്യണ്‍ യു എസ് ഡോളര്‍

4- ബയേണ്‍ മ്യൂണിക് 2.71 ബില്യണ്‍ യു എസ് ഡോളര്‍

5 - മാഞ്ചസ്റ്റര്‍ സിറ്റി 2.08 ബില്യണ്‍ യു എസ് ഡോളര്‍

6 - ആഴ്‌സണല്‍ 1.93 ബില്യണ്‍ യു എസ് ഡോളര്‍

7- ചെല്‍സി 1.85 ബില്യണ്‍ യു എസ് ഡോളര്‍

8 - ലിവര്‍പൂള്‍ 1.49 ബില്യണ്‍ യു എസ് ഡോളര്‍

9 - യുവെന്റസ് 1.26 ബില്യണ്‍ യു എസ് ഡോളര്‍

10- ടോട്ടനം ഹോസ്പര്‍ 1.06 ബില്യണ്‍ യു എസ് ഡോളര്‍

11 - പി എസ്് ജി, 841 മില്യണ്‍ യു എസ് ഡോളര്‍

12- ബൊറുസിയ ഡോട്മുണ്ട്, 808 ദശലക്ഷം യു എസ് ഡോളര്‍

13 - എ സി മിലാന്‍, 802 ദശലക്ഷം യു എസ് ഡോളര്‍

14- അത്‌ലറ്റിക്കോ മാഡ്രിഡ് 732 ദശലക്ഷം യു എസ് ഡോളര്‍

15-വെസ്റ്റ്ഹാം 634 ദശലക്ഷം യു എസ് ഡോളര്‍

16- ഷാല്‍ക്കെ 04 , 629 ദശലക്ഷം യു എസ് ഡോളര്‍

17 - റോമ, 569 ദശലക്ഷം യു എസ് ഡോളര്‍

18 - ഇന്റര്‍മിലാന്‍, 537 ദശലക്ഷം യു എസ് ഡോളര്‍

19- ലെസ്റ്റര്‍ സിറ്റി 413 ദശലക്ഷം യു എസ് ഡോളര്‍

20 - നാപോളി, 379 ദശലക്ഷം യു എസ് ഡോളര്‍

English summary
TOP 20 RICHEST FOOTBALL CLUBS
Please Wait while comments are loading...