ആഴ്‌സണലിന് പിന്നാലെ ടോട്ടനം ഹോസ്പറും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു, നാല് ഗോള്‍ ജയവുമായി ലിവര്‍പൂളും ക്രിസ്റ്റല്‍ പാലസും

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍പാലസും ലിവര്‍പൂളും നാല് ഗോളുകള്‍ക്ക് ജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടോട്ടനം ഹോസ്പറിനോട് പരാജയപ്പെട്ടു.

ക്രിസ്റ്റല്‍ പാലസ് 4-0ന് ഹള്‍ സിറ്റിയേയും ലിവര്‍പൂള്‍ 4-0ന് വെസ്റ്റ്ഹാമിനെയുമാണ് കശക്കിയത്. ടോട്ടനമിന്റെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തോല്‍വി.

ഹാരി കാന്‍ ഗോളടി തുടരുന്നു...

ഹാരി കാന്‍ ഗോളടി തുടരുന്നു...

സീസണില്‍ ഹാരി കാനിന്റെ ഇരുപത്തെട്ടാം ഗോളായിരുന്നു ടോട്ടനം ഹോസ്പറിന്റെ വിജയഗോള്‍. ആറാം മിനുട്ടില്‍ വന്യാമയിലൂടെ ടോട്ടനം ലീഡെടുത്തു. നാല്‍പ്പത്തെട്ടാം മിനുട്ടിലാണ് കാനിന്റെ ഗോള്‍. എഴുപത്തൊന്നാം മിനുട്ടില്‍ വെയിന്‍ റൂണിയിലൂടെ മാഞ്ചസ്റ്ററിന്റെ ആശ്വാസ ഗോള്‍.

ഞായറാഴ്ചയിലെ തിരിച്ചടികള്‍..

ഞായറാഴ്ചയിലെ തിരിച്ചടികള്‍..

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അഞ്ച് തോല്‍വികളില്‍ നാലും ഞായറാഴ്ചയായിരുന്നു. അതാകട്ടെ യൂറോപ മത്സരത്തിന് പിന്നാലെയും. കഴിഞ്ഞാഴ്ച യൂറോപ മത്സരത്തിലേക്ക് മികച്ച കളിക്കാരെ മാറ്റി നിര്‍ത്തിയ മൗറിഞ്ഞോ രണ്ടാം നിരയെ ആഴ്‌സണലിനെതിരെ ഇറക്കി പരാജയപ്പെട്ടിരുന്നു.

മാഞ്ചസ്റ്ററിന് യൂറോപ ജയിക്കണം...

മാഞ്ചസ്റ്ററിന് യൂറോപ ജയിക്കണം...

പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ മാഞ്ചസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗ് സ്‌പോട്ടില്‍ നിന്നും പുറത്താണ്. യൂറോപ ലീഗ് ചാമ്പ്യന്‍മാരായാല്‍ മാഞ്ചസ്റ്ററിന് നേരിട്ട് ഗ്രൂപ്പ് റൗണ്ടിലേക്ക് എന്‍ട്രി ലഭിക്കും. മാഞ്ചസ്റ്റര്‍ കോച്ച് മൗറിഞ്ഞോ ലക്ഷ്യമിടുന്നതും അത് തന്നെ.

ലീഗില്‍ ടോട്ടനമിന് റെക്കോര്‍ഡ്...

ലീഗില്‍ ടോട്ടനമിന് റെക്കോര്‍ഡ്...

പ്രീമിയര്‍ ലീഗില്‍ തുടരെ പതിനാല് ഹോം മാച്ചുകളില്‍ ജയിച്ച് ടോട്ടനം റെക്കോര്‍ഡിട്ടു.1987 ജനുവരി-ഒക്ടോബര്‍ കാലഘട്ടത്തില്‍ ടോട്ടനം സൃഷ്ടിച്ച പതിനാല് മത്സരങ്ങളുടെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോഴത്തെ ടീം.

ലിവര്‍പൂളിന്റെ ഗോളടിക്കാര്‍...

ലിവര്‍പൂളിന്റെ ഗോളടിക്കാര്‍...

വെസ്റ്റ്ഹാം യുനൈറ്റഡിനെതിരെ ലിവര്‍പൂളിനായി ഫിലിപ് കോട്ടീഞ്ഞോ ഡബിള്‍നേടി. സ്റ്ററിഡ്ജ്, ഒറിഗി ഓരോ ഗോളുകള്‍ വീതം നേടി.

പോയിന്റ് നില...

പോയിന്റ് നില...

ചെല്‍സി 87

ടോട്ടനം 80

ലിവര്‍പൂള്‍ 73

മാഞ്ചസ്റ്റര്‍ സിറ്റി 72

ആഴ്‌സണല്‍ 69

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 65

ഗോള്‍ നില..

ഗോള്‍ നില..

ക്രിസ്റ്റല്‍ പാലസ് 4-0 ഹള്‍

വെസ്റ്റ് ഹാം 0-4 ലിവര്‍പൂള്‍

ടോട്ടനം ഹോസ്പര്‍ 2-1 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌

English summary
Tottenham earned victory over Manchester United in their final game at White Hart Lane
Please Wait while comments are loading...