ക്രിസ്റ്റിയാനോ ഡബിളില്‍ റയല്‍ മാഡ്രിഡ് തുടങ്ങി, സിറ്റിയും ടോട്ടനമും ഇംഗ്ലീഷ് കരുത്തറിയിച്ചു

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ടോട്ടനം ഹോസ്പറും മാഞ്ചസ്റ്റര്‍ സിറ്റിയും ചാമ്പ്യന്‍സ് ലീഗില്‍ വിജയത്തുടക്കമിട്ടു. അതേ സമയം ലിവര്‍പൂള്‍ ഹോം മാച്ചില്‍ സമനിലയില്‍ കുരുങ്ങി. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും വിജയത്തുടക്കമിട്ടു.

ഗ്രൂപ്പ് എച്ചില്‍ ടോട്ടനം ഹോസ്പര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോട്മുണ്ടിനെ പരാജയപ്പെടുത്തി. സന്‍ ഹ്യുംഗ് മിന്‍ നാലാം മിനുട്ടില്‍ ലീഡെടുത്തു. ഹാരി കാന്‍ പതിനഞ്ച്, അറുപത് മിനുട്ടുകളില്‍ സ്‌കോര്‍ ചെയ്തതോടെ ബൊറുസിയ ജയം ഉറപ്പിച്ചു. പതിനൊന്നാം മിനുട്ടില്‍ യമോലെങ്കോയാണ് ഡോട്മുണ്ടിന്റെ ആശ്വാസ ഗോളടിച്ചത്.

christiano

ഗ്രൂപ്പ് എഫില്‍ ഡച്ച് ക്ലബ്ബ് ഫെയനൂര്‍ദിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നാല് ഗോള്‍ ജയം. സ്‌റ്റോണ്‍സ് രണ്ട് ഗോളുകള്‍ നേടി. അഗ്യുറോയും ജീസസും ഓരോ ഗോളുകള്‍ നേടി ജയം ഗംഭീരമാക്കി. ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂളും

സെവിയ്യയും 2-2ന് പിരിഞ്ഞു. ഫിര്‍മിനോയ, സാല ഗോളുകള്‍ നേടി. ബെന്‍ യെദര്‍ കോറിയ സെവിയ്യക്കായി ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമില്‍ ലിവര്‍പൂളിന്റെ ഗോമസ് ചുവപ്പ് കാര്‍ഡ് കണ്ടു.

ഗ്രൂപ്പ് എച്ചില്‍ റയല്‍ മാഡ്രിഡ് മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അപോയല്‍ നികോസിയയെ തകര്‍ത്തു. ക്രിസ്റ്റിയാനോ രണ്ട് ഗോളുകള്‍ നേടി. റാമോസും സ്‌കോര്‍ ചെയ്തു.

ഗോള്‍ നില...

ലിവര്‍പൂള്‍ 2-2 സെവിയ്യ

മാരിബോര്‍ 1-1 സ്പാര്‍ടക്

ഫെയനൂര്‍ദ് 0-4 മാഞ്ചസ്റ്റര്‍ സിറ്റി

ഷാക്തര്‍ 2-1 നാപോളി

പോര്‍ട്ടോ 1-3 ബെസിക്താസ്

ലൈപ്ഷിഷ് 1-1 മൊണാക്കോ

റയല്‍ മാഡ്രിഡ് 3-0 അപോയല്‍ നികോസിയ

ടോട്ടനം 3-1 ബൊറുസിയ ഡോട്മുണ്ട്

English summary
tottenham beat dortmund real beat apoel in champions league opener
Please Wait while comments are loading...