ഫിഫ അണ്ടര്‍ 20 ലോകകപ്പ് തുടങ്ങി, ജര്‍മനിയും അര്‍ജന്റീനയും വീണു, വാഴുന്നത് വെനിസ്വെലയും ഇംഗ്ലണ്ടും

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ഇഞ്ചിയോന്‍ (ദ.കൊറിയ): ഫിഫ അണ്ടര്‍ 20 ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന് ദക്ഷിണകൊറിയയില്‍ കിക്കോഫ്. ആതിഥേയരായ ദക്ഷിണകൊറിയ വിജയത്തുടക്കമിട്ടപ്പോള്‍ അര്‍ജന്റീനയും ജര്‍മനിയും തോല്‍വിയോടെയാണ് തുടങ്ങിയത്.

ഇംഗ്ലണ്ടിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനക്കാര്‍ പരാജയപ്പെട്ടത്. ആതിഥേയരായ ദക്ഷിണകൊറിയ 3-0ന് ഗ്യുനിയയെയും വെനിസ്വെല 2-0ന് ജര്‍മനിയെയും വീഴ്ത്തി. മെക്‌സിക്കോ ആവേശകരമായ മത്സരത്തില്‍ 3-2ന് വനതുവിനെയും കീഴടക്കി.

ഇംഗ്ലീഷ് ജയം..

ഇംഗ്ലീഷ് ജയം..

എവര്‍ട്ടന്‍ താരം കീരന്‍ ഡൊവലിന്റെ ക്ലോസ് ബോളില്‍ ഡൊമിനിക് കാല്‍വര്‍ട് ലെവിന്‍ ഡൈവിംഗ് ഹെഡറിലൂടെ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയില്‍ ആദം ആംസ്ട്രംഗ് രണ്ടാം ഗോള്‍ നേടി. ഇതിന് ശേഷം വീഡിയോ ടെക്‌നോളജിയിലൂടെ അര്‍ജന്റീന താരം മാര്‍ട്ടിനെസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താക്കപ്പെട്ടു. മൂന്നാം ഗോള്‍ ചെല്‍സി യുവതാരം സൊലങ്കെയിലൂടെ.

ഗോള്‍ നി...

ഗോള്‍ നി...

അര്‍ജന്റീന 0-3 ഇംഗ്ലണ്ട്

ദ.കൊറിയ 3-0 ഗിനിയ

വെനിസ്വെല 2-0 ജര്‍മനി

വനതു 2-3 മെക്‌സിക്കോ

ആകെ 24 ടീമുകള്‍...

ആകെ 24 ടീമുകള്‍...

ലോകകപ്പില്‍ പങ്കെടുക്കുന്നത് 24 ടീമുകള്‍. ആറ് ഗ്രൂപ്പുകളിലായിട്ട് പ്രാഥമിക റൗണ്ട്. പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ ഇതാണ് ടൂര്‍ണമെന്റ് ഘടന.

ഇതാണ് ടൂര്‍ണമെന്റ് ഘടന

ഇതാണ് ടൂര്‍ണമെന്റ് ഘടന

ഗ്രൂപ്പ് എ

ഇംഗ്ലണ്ട്, ദ.കൊറിയ, ഗിനിയ, അര്‍ജന്റീന

ഗ്രൂപ്പ് ബി

വെനിസ്വെല, മെക്‌സിക്കോ, വനതു, ജര്‍മനി

ഗ്രൂപ്പ് സി

സാംബിയ, പോര്‍ച്ചുഗല്‍, ഇറാന്‍, കോസ്റ്ററിക്ക

ഗ്രൂപ്പ് ഡി

ദക്ഷിണാഫ്രിക്ക, ജപ്പാന്‍, ഇറ്റലി, ഉറുഗ്വെ

ഗ്രൂപ്പ് ഇ

ഫ്രാന്‍സ്, ഹോണ്ടുറസ്, വിയറ്റ്‌നാം, ന്യൂസിലാന്‍ഡ്

ഗ്രൂപ്പ് എഫ്

ഇക്വഡോര്‍, യു എസ് എ, സഊദി അറേബ്യ, സെനഗല്‍

English summary
argentina, germany lose under 20 fifa workd cup opener
Please Wait while comments are loading...