ആ രണ്ടടി ബഗാനല്ല!! ഏജീസിന്...വിനീത് ചുണക്കുട്ടി തന്നെ!! തെളിയിച്ചു കളിക്കളത്തില്‍...

  • Written By:
Subscribe to Oneindia Malayalam

കട്ടക്ക്: മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഫുട്‌ബോളറും മലയാളി താരവുമായ സി കെ വിനീതിനെ ഏജീസ് ജോലിയില്‍ നിന്നു പിരിച്ചുവിട്ടത് വലിയ വിവാദമായിരുന്നു. അതിനു ഇതാ കളിക്കളത്തില്‍ ഉഗ്രന്‍ മറുപടി നല്‍കിയിരിക്കുകയാണ് വിനീത്.

ലിംഗച്ഛേദത്തിന് ഇരട്ടച്ചങ്കന് എന്ത് ക്രെഡിറ്റ് ? കാഷായം ധരിച്ചവരെല്ലാം...തുറന്നടിച്ച് സുരേന്ദ്രന്‍

സ്വാമിയുടെ ഛേദിക്കപ്പെട്ട ലിംഗത്തിന്റെ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍... പലവിധം, പലതരം!

ബംഗളൂരുവിനെ ജേതാക്കളാക്കി

38ാമത് ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ തന്റെ ടീമായ ബംഗളൂരു എഫ്‌സിയെ ചാംപ്യന്‍മാരാക്കിയാണ് വിനീത് ഏജീസിന്റെ പിരിച്ചുവിടലൊന്നും തന്നെ മാനസികമായി തളര്‍ത്തിയിട്ടില്ലെന്നു തെളിയിച്ചത്.

ഇരട്ടഗോള്‍

ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ അതികായന്‍മാരായ മോഹന്‍ ബഗാനെയാണ് ബംഗളൂരു 2-0നു തകര്‍ത്തെറിഞ്ഞത്. ഇരട്ടഗോളുമായി വിനീത് ടീമിന്റെ ഹീറോയാവുകയും ചെയ്തു.ഈ വിജയത്തോടെ അടുത്ത വര്‍ഷത്തെ എഎഫ്‌സി കപ്പിന് ബംഗളൂരു യോഗ്യത നേടി.

 പുറത്താക്കിയത്

വ്യാഴാഴ്ചയാണ് വിനീതിനെ ജോലിയില്‍ നിന്നു പുറത്താക്കിയത്. മതിയായ ഹാജര്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് താരത്തെ പിരിച്ചുവിടുന്നതെന്നും ഏജീസ് ഓഫീസ് വ്യക്തമാക്കിയിരുന്നു.

കേന്ദ്രത്തിന്റെ പിന്തുണ

വിനീതിനു പിന്തുണയുമായി കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ രംഗത്തുവന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്താക്കിയിരുന്നു. നന്നായി കളിച്ചു രാജ്യത്തിനു നേട്ടങ്ങള്‍ സമ്മാനിക്കുകയാണ് താരങ്ങളെ സംബന്ധിച്ചു പ്രധാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളം ജോലി നല്‍കും

ജോലി നഷ്ടപ്പെട്ട വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി എസി മൊയ്തീന്‍ അറിയിച്ചിരുന്നു. വിനീതിനെ തിരിച്ചെടുക്കണമെന്ന് കേന്ദത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു നടന്നില്ലെങ്കില്‍ കേരളം ജോലി നല്‍കുമെന്നുമാണ് മന്ത്രി പറഞ്ഞത്.

English summary
Vineeth helps Bengaluru fc to beat mohan bagan in federation cup final.
Please Wait while comments are loading...