ഇംഗ്ലീഷ് സൂപ്പര്‍ ഫുട്‌ബോളറുടെ ഓം നമ ശിവായ ടാറ്റൂ!! ട്വിറ്ററില്‍ തരംഗം!!

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: ട്വിറ്ററിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ഒരു ടാറ്റൂവാണ്. ഇംഗ്ലണ്ടിന്റെയും ആഴ്‌സനലിന്റെയും സൂപ്പര്‍ ഫുട്‌ബോളറായ തിയോ വാല്‍ക്കോട്ട് തന്റെ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ഓം നമ ശിവായയെന്ന് വാല്‍ക്കോട്ട് തന്റെ പുറത്ത് എഴുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്തത്. ഇതിനെ പ്രശംസിച്ചും കളിയാക്കിയും നിരവധി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

1

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വാല്‍ക്കോട്ട് പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ അനന്തമായ ആഹ്ലാദവും സന്തോഷവും അനുഭവിക്കാന്‍ ഹൃദയം തുറക്കൂ, ഭീതി, വെറുപ്പ് എന്നിവയെ ഒഴിവാക്കൂയെന്നും താരം കമന്റ് ഇട്ടിട്ടുണ്ട്.

ക്ലബ്ബ് വിട്ട് എനിക്ക് സന്തോഷവും ആഹ്ലാദവും നല്‍കൂയെന്നാണ് ഫോട്ടോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട ഒരു ട്വീറ്റ്. മറ്റൊരാള്‍ തിയോ 'വാല്‍ഭക്ത്' എന്നു ട്വീറ്റ് ചെയ്തു. ഒരു ആഴ്‌സനല്‍ താരത്തിന്റെ ശരീരത്തില്‍ ഇത്തരമൊരു ടാറ്റു വന്നതില്‍ ഇന്ത്യക്കാരനെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നതായി മറ്റൊരാള്‍ ട്വീറ്റ് ചെയ്യുന്നു. എന്നാല്‍ ഹിന്ദി അറിയാത്ത വിദേശികള്‍ ടാറ്റൂ കണ്ടു തെറ്റിദ്ധരിക്കുകയും ചെയ്തുവെന്നതാണ് രസകരം. ചൈനീസ ഭാഷയാണ് വാല്‍ക്കോട്ട് തന്റെ ശരീരത്തില്‍ ടാറ്റു ചെയ്തതെന്ന് വ്യാഖ്യാനിച്ച ഇവര്‍ താരം ചൈനീസ് ലീഗിലേക്ക് മാറാനുള്ള ഒരുക്കത്തിലാണെന്നും പ്രചരണം നടത്തി.

English summary
Theo walcott unveils om namah shivaya tattoo on twitter
Please Wait while comments are loading...