വെസ്റ്റ്ഹാമില്‍ ടോട്ടനം വീണു, രണ്ട് ജയം അകലെ ചെല്‍സിക്ക് പ്രീമിയര്‍ ലീഗ് കിരീടം

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് കിരീടത്തിലേക്ക് വഴി എളുപ്പമാക്കി വെസ്റ്റ്ഹാം യുനൈറ്റഡ്. ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് ചെല്‍സിക്ക് ഭീഷണിയായുണ്ടായിരുന്ന ടോട്ടനം ഹോസ്പറിനെ വെസ്റ്റ്ഹാം വീഴ്ത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം.

ലാ്ന്‍സിയുടെ വിജയഗോള്‍...

ലാ്ന്‍സിയുടെ വിജയഗോള്‍...

അറുപത്തഞ്ചാം മിനുട്ടില്‍ മാനുവല്‍ ലാന്‍സിനിയാണ് ഹോം ടീമിനായി വിജയഗോള്‍ നേടിയത്.

രണ്ട് ജയം മതി ചെല്‍സിക്ക് കപ്പുയര്‍ത്താന്‍..

രണ്ട് ജയം മതി ചെല്‍സിക്ക് കപ്പുയര്‍ത്താന്‍..

മുപ്പത്തഞ്ച് മത്സരങ്ങളില്‍ ടോട്ടനം ഹോസ്പറിന് 77 പോയിന്റാണുള്ളത്. ചെല്‍സിക്ക് 34 മത്സരങ്ങളില്‍ 81 ഉം. നാല് മത്സരങ്ങള്‍ കൈയ്യിലുള്ള ചെല്‍സിക്ക് രണ്ട് മത്സരങ്ങളില്‍ ജയം ഉറപ്പാക്കിയാല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാകാം.

മെയ് പന്ത്രണ്ട് ചെല്‍സി ചാമ്പ്യന്‍മാര്‍...

മെയ് പന്ത്രണ്ട് ചെല്‍സി ചാമ്പ്യന്‍മാര്‍...

ചെല്‍സിയുടെ അടുത്ത രണ്ട് ഫിക്‌സ്ചര്‍ മിഡില്‍സ്ബറോയും വെസ്റ്റ്‌ബ്രോമുമാണ്. ഇതില്‍ രണ്ടിലും ജയിച്ചാല്‍ മെയ് പന്ത്രണ്ടിന് അന്റോണിയോ കോന്റെയുടെ നീലപ്പട കിരീടം ഉയര്‍ത്തും. മെയ് പതിനഞ്ചിന് വാട്‌ഫോഡും 21ന് സണ്ടര്‍ലാന്‍ഡുമാണ് ചെല്‍സിയുടെ എതിരാളികള്‍.

വെസ്റ്റ്ഹാം പേടിസ്വപ്‌നം...

വെസ്റ്റ്ഹാം പേടിസ്വപ്‌നം...

വെസ്റ്റ്ഹാമിന്റ തട്ടകത്തില്‍ ടോട്ടനം ഹോസ്പറിന് മോശം റെക്കോര്‍ഡാണുള്ളത്. മുമ്പ് കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റു.

വെസ്റ്റ്ഹാം ക്ലീന്‍ ആണ്...

വെസ്റ്റ്ഹാം ക്ലീന്‍ ആണ്...

2015 ഡിസംബറിന് ശേഷം തുടരെ മൂന്ന് മത്സരങ്ങളില്‍ ക്ലീന്‍ഷീറ്റ് നിലനിര്‍ത്തി വെസ്റ്റ്ഹാം ഫോം അറിയിക്കുന്നു.

റഫറി അപശകുനം..

റഫറി അപശകുനം..

റഫറി ആന്റണി ടെയ്‌ലറും ടോട്ടനം ഹോസ്പറിന് അപശകുനമാണ്. അവസാനത്തെ അഞ്ച് പ്രീമിയര്‍ ലീഗ് എവേ മത്സരങ്ങളില്‍ മൂന്നിലും ടോട്ടനം തോറ്റപ്പോള്‍ ടെയ്‌ലര്‍ ആയിരുന്നു റഫറി.

മെയ് അത്ര നല്ല മാസമല്ല...

മെയ് അത്ര നല്ല മാസമല്ല...

മെയ് മാസം ടോട്ടനം ഹോസ്പറിന് നല്ല മാസമല്ല. 2016 ആഗസ്റ്റ് മുതല്‍ 2017 ഏപ്രില്‍ വരെയുള്ള കാലഘട്ടത്തില്‍ ടോട്ടനം തോറ്റത് മൂന്ന് മത്സരങ്ങള്‍. ഇതാകട്ടെ മെയ് മാസങ്ങളിലായിരുന്നു.

ഗോള്‍ നില..

ഗോള്‍ നില..

വെസ്റ്റ്ഹാം യുനൈറ്റഡ് 1-0 ടോട്ടനം

English summary
west ham united crushes tottenhams title chances
Please Wait while comments are loading...