ക്രിസ്റ്റിയാനോയും മെസിയും മത്സരിക്കുന്നു സെഞ്ച്വറിയടിക്കാന്‍!! യൂറോപ്പ് കാത്തിരിക്കുന്നു ചരിത്ര നിമിഷത്തിന്‌

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗോളടിയില്‍ ആദ്യ സെഞ്ച്വറിയടിക്കുക ആരായിരിക്കും. റയല്‍മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബാഴ്‌സലോണയുടെ ലയണല്‍ മെസിയും തമ്മിലാണ് ഇവിടെയും മത്സരം. 95 ഗോളുകള്‍ നേടി ക്രിസ്റ്റിയാനോയാണ് ഒരു പടി മുന്നില്‍. മെസി 93 ഗോളുകളുമായി തൊട്ടു പിറകില്‍ തന്നെയുണ്ട്..

ഗോളടിയില്‍ ഒപ്പത്തിനൊപ്പമാണ് ഇവരുടെ മത്സരം. അതുകൊണ്ടു തന്നെ ആദ്യം ആരാകും മൂന്നക്കം തികയ്ക്കുക എന്ന് പ്രവചിക്കുക അസാധ്യം. കാരണം, 2014 ല്‍ റയലിന്റെ ഇതിഹാസം റൗള്‍ ഗോണ്‍സാലസിന്റെ 71 ഗോളുകളുടെ യൂറോപ്യന്‍ റെക്കോര്‍ഡ് തകര്‍ത്തത് അര്‍ജന്റൈന്‍ മെസിയാണ്. അതിന് ശേഷമാണ് ക്രിസ്റ്റിയാനോ റൗളിനെ മറികടന്ന് മെസിക്ക് പിറകില്‍ മത്സരിച്ചത്. കഴിഞ്ഞ സീസണില്‍ പതിനാറ് ഗോളുകളുമായി റയലിനെ ചാമ്പ്യന്‍മാരാക്കി ക്രിസ്റ്റ്യാനോ തകര്‍ത്താടിയതോടെ മെസി പിറകിലായി.

ronaldo-messi

ഇത്തവണ 93 ഗോളുകളുമായിട്ടാണ് ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗ് സീസണ്‍ ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ മാത്രമാണ് ക്രിസ്റ്റിയാനോക്ക് നേടാന്‍ സാധിച്ചത്.

മെസിയാകട്ടെ 83 ഗോളുകളുമായിട്ടാണ് ചാമ്പ്യന്‍സ് ലീഗ് സീസണ്‍ ആരംഭിച്ചത്. നൗകാംപില്‍ സെല്‍റ്റിക്കിനെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തു കൊണ്ട് ബാഴ്‌സ തുടങ്ങിയപ്പോള്‍ മെസി ഹാട്രിക്ക് നേടി. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ആദ്യപാദത്തില്‍ ഹാട്രിക്ക് നേടിയ മെസി രണ്ടാം പാദത്തിലും സ്‌കോര്‍ ചെയ്തു. സെല്‍റ്റിക് പാര്‍ക്കില്‍ ഡബിള്‍, ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിനെതിരെ ഒരു ഗോള്‍. ഇതോടെ, 93 ഗോളുകളിലെത്തി.

ക്രിസ്റ്റിയാനോ കഴിഞ്ഞ സീസണിലെ ഫോം കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ മെസി മിന്നും ഫോമിലാണ്. 433 മിനുട്ട് പിന്നിട്ടിരിക്കുന്നു ഗോളില്ലാതെ ക്രിസ്റ്റിയാനോ വലയാന്‍ തുടങ്ങിയിട്ട്. എന്നാല്‍, ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡ് (44 ഗോളുകള്‍) ക്രിസ്റ്റിയാനോക്കാണ്.

ചാമ്പ്യന്‍സ് ലീഗില്‍ 111 മത്സരങ്ങളില്‍ നിന്നാണ് മെസി 93 ഗോളുകള്‍ നേടിയത്. 0.84 ആണ് റേഷ്യോ. ക്രിസ്റ്റിയാനോ 95 ഗോളുകളിലെത്തിയത് 133 മത്സരങ്ങളില്‍. 0.71 ആണ് ഗോളടി റേഷ്യോ. രണ്ട് പേരും പതിനൊന്ന് പെനാല്‍റ്റി ഗോളുകള്‍ നേടി. ഫൈനലില്‍ രണ്ട് ഗോള്‍ വീതം നേടിയും തുല്യതപാലിക്കുന്നു. നാല് തവണ മെസി ചാമ്പ്യന്‍സ് ലീഗ് ജേതാവായപ്പോള്‍ ക്രിസ്റ്റിയാനോ മൂന്ന് തവണ ചാമ്പ്യനായി. ഒരു തവണ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പവും രണ്ട് തവണ റയലിനൊപ്പവുമാണ് ക്രിസ്റ്റ്യാനോ നേട്ടം. മെസി ബാഴ്‌സക്കൊപ്പം.


English summary
cristiano and messi racing for first champions league centurian mark
Please Wait while comments are loading...