ദ ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ അവാര്‍ഡ്‌സ് 2016ലേക്ക് മണിക്കൂറുകള്‍ മാത്രം! താരം ക്രിസ്റ്റിയാനോ...

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

സൂറിച്: ജനുവരി ഒമ്പത് - ലോകഫുട്‌ബോള്‍ കാത്തിരിക്കുന്ന ദിനം. ഫിഫ ലോകഫുട്‌ബോളര്‍ ആരെന്നറിയുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകഫുട്‌ബോളിലെ പോയ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ നല്‍കുന്ന പുരസ്‌കാരമാണിത്.

ദ ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ അവാര്‍ഡ്‌സ് 2016

ദ ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ അവാര്‍ഡ്‌സ് 2016

ആറ് വര്‍ഷത്തിന് ശേഷം ഫ്രാന്‍സ്മാഗസിനുമായുള്ള കരാര്‍ അവസാനിപ്പിച്ച് ഫിഫ സ്വതന്ത്രമായി ലോകഫുട്‌ബോള്‍ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. പുതിയ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ പരിഷ്‌കാരം. ദ ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ അവാര്‍ഡ്‌സ് 2016 എന്നാണ് ചടങ്ങ് അറിയപ്പെടുക.

ക്രിസ്റ്റ്യാനോ ഏറെ മുന്നില്‍...

ക്രിസ്റ്റ്യാനോ ഏറെ മുന്നില്‍...

പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, അര്‍ജന്റീനയുടെ ലയണല്‍ മെസി, ഫ്രാന്‍സിന്റെ അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ആരാകും ലോകഫുട്‌ബോളര്‍ എന്ന ചോദ്യത്തിനുള്ള ഷുവര്‍ ബെറ്റ് ഉത്തരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നാണ്. പോര്‍ച്ചുഗലിന് യൂറോ 2016 കിരീടം നേടിക്കൊടുത്ത ക്യാപ്റ്റന്‍, റയല്‍മാഡ്രിഡിന് യുവേഫ ചാമ്പ്യന്‍സ് ലീഗും ഫിഫ ക്ലബ്ബ് ലോകകപ്പും നേടിക്കൊടുത്തു എന്നിങ്ങനെ പൊന്‍തൂവലുകള്‍ ഏറെയാണ് ക്രിസ്റ്റ്യാനോക്ക്.

മെസിക്കും ആളുണ്ട്...

മെസിക്കും ആളുണ്ട്...

ലയണല്‍ മെസിയാണ് സാധ്യതാ പട്ടികയില്‍ രണ്ടാമതുള്ളത്. അര്‍ജന്റീനക്ക് കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുക്കാനാകാതെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത് ഉള്‍പ്പടെ നാടകീയതകളായിരുന്നു 2016 ല്‍ മെസിയെ ചുറ്റിപ്പറിയുണ്ടായിരുന്നത്. ബാഴ്‌സലോണക്ക് വേണ്ടി തിളങ്ങിയെങ്കിലും പരുക്ക് മെസിക്ക് കുറേ മത്സരങ്ങള്‍ നഷ്ടമാക്കി. എങ്കിലും മെസി ലോകഫുട്‌ബോളറാകും എന്ന് പ്രവചിക്കുന്നവര്‍ കുറവല്ല.

ഗ്രീസ്മാന് പ്രതീക്ഷയില്ല...

ഗ്രീസ്മാന് പ്രതീക്ഷയില്ല...

ഫ്രാന്‍സ് യൂറോ കപ്പ് ഫൈനലിലെത്തിയപ്പോള്‍ ഗ്രീസ്മാന്‍ താരമായി. അത്‌ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയപ്പോഴും ഗ്രീസ്മാന്‍ താരമായി. രണ്ടിലും കപ്പ് നഷ്ടം ഈ സ്‌ട്രൈക്കറെ വേട്ടയാടി. ലോകഫുട്‌ബോളറാകാന്‍ ക്രിസ്റ്റിയാനോയാണ് യോഗ്യന്‍ എന്ന് ഗ്രീസ്മാന്‍ വിശ്വസിക്കുന്നു.

 എങ്ങനെയാണ് തിരഞ്ഞെടുപ്പ്...

എങ്ങനെയാണ് തിരഞ്ഞെടുപ്പ്...

പുതിയ ഭാവത്തിലും രൂപത്തിലും ഫിഫ ബെസ്റ്റ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവതരിക്കുകയാണ്. തിരഞ്ഞെടുപ്പിലും കാതലായ മാറ്റമുണ്ട്. ഫിഫക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ദേശീയ ടീമുകളിലെ ക്യാപ്റ്റന്‍മാരും കോച്ചുമാരും വോട്ടിംഗില്‍ പങ്കെടുക്കും. അമ്പത് ശതമാനം വോട്ടിംഗ് ഇങ്ങനെയാണ്. ശേഷിക്കുന്ന അമ്പത് ശതമാനം ഓണ്‍ലൈന്‍ വോട്ടിംഗിനും തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര ജേര്‍ണലിസ്റ്റുകള്‍ക്കുമായി നല്‍കും.

 മികച്ച പരിശീലകനാരാകും ?

മികച്ച പരിശീലകനാരാകും ?

ബെസ്റ്റ് ഫിഫ മെന്‍സ് കോച്ച് 2016 അവാര്‍ഡിന് മൂന്ന് പേരാണ് രംഗത്തുള്ളത്. റയല്‍മാഡ്രിഡിന്റെ സിനദിന്‍ സിദാന്‍, ലെസ്റ്റര്‍ സിറ്റിയുടെ ക്ലോഡിയോ റാനിയേരി, പോര്‍ച്ചുഗലിന്റെ ഫെര്‍നാണ്ടോ സാന്റോസ്.

ലെസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയ ക്ലോഡിയോ റാനിയേരിക്ക് വലിയ സാധ്യതയുണ്ട്. റയലിന് ചാമ്പ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ് നേടിക്കൊടുത്തത് സിദാനെയും ഫേവറിറ്റാക്കുന്നു. പോര്‍ച്ചുഗലിന് കന്നി രാജ്യാന്തര കിരീടം നേടിക്കൊടുത്ത ഫെര്‍നാണ്ടോ സാന്റോസിന് സാധ്യത കുറവാണ്.

English summary
WHO WILL WIN FIFA WORLD PLAYER OF THE YEAR?
Please Wait while comments are loading...