ലോകകപ്പ്: റഷ്യയിലേക്ക് ഇനി ആരൊക്കെ? പ്ലേഓഫ് തുടങ്ങുന്നു, ഡെയ്ഞ്ചര്‍ സോണില്‍ മുന്‍ ചാമ്പ്യന്മാരും

  • Written By:
Subscribe to Oneindia Malayalam

റോം: 2018ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഏതൊക്കെ ടീമുകള്‍ ഉണ്ടാവുമെന്ന ചോദ്യത്തിന് ഈ മാസം ഉത്തരം ലഭിക്കും. നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയടക്കം പ്രമുഖരെല്ലാം നേരത്തേ തന്നെ നേരിട്ടു ലോകകപ്പിനു ടിക്കറ്റെടുത്തിരുന്നു.

പ്രായം വെറുമൊരു നമ്പര്‍... 34ാം വയസ്സില്‍ ഇടിക്കൂട്ടില്‍ റാണിയായി വീണ്ടും മേരികോം

എന്നാല്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലി ഇപ്പോഴും അപകടമേഖലയിലാണ്. നേരിട്ടു യോഗ്യത നേടാന്‍ കഴിയാതിരുന്ന അസൂറികള്‍ക്ക് ഇനി പ്ലേഓഫില്‍ ജയിച്ചാല്‍ മാത്രമേ സാധ്യതയുള്ളൂ. വ്യാഴാഴ്ച മുതലാണ് രണ്ടു പാദങ്ങളിലായി പ്ലേഓഫ് മല്‍സരങ്ങള്‍ നടക്കുന്നത്.

ഇറ്റലിക്ക് സ്വീഡന്‍

ഇറ്റലിക്ക് സ്വീഡന്‍

പ്ലേഓഫില്‍ ഇറ്റലിക്കു ജയം എളുപ്പമാവില്ല. അന്താരാഷ്ട്ര തരത്തില്‍ ഇറ്റലിയോളം എടുത്തുകാണിക്കാവുന്ന നേട്ടങ്ങളൊന്നുമില്ലെങ്കിലും യൂറോപ്യന്‍ ഫുട്‌ബോളില്‍ തങ്ങളുടേതായ ഇടം സ്ഥാപിച്ച സ്വീഡനാണ് പ്ലേഓഫിലെ എതിരാളികള്‍. ഇറ്റലിയും സ്വീഡനുമടക്കം എട്ടു ടീമുകളാണ് യൂറോപ്പില്‍ നിന്നും പ്ലേഓഫില്‍ അണിനിരക്കുന്നത്. ഇവരില്‍ നാലു ടീമുകള്‍ ലോകകപ്പ് കളിക്കും. യൂറോപ്പിലെ മറ്റു പ്ലേഓഫ് മല്‍സരങ്ങളില്‍ ഗ്രീസ് ക്രൊയേഷ്യയെയും സ്വിറ്റ്‌സര്‍ലന്‍ഡ് വടക്കന്‍ അയര്‍ലന്‍ഡിനെയും ഡെന്‍മാര്‍ക്ക് അയര്‍ലന്‍ഡിനെയും നേരിടും.

ആഫ്രിക്കയില്‍ ഐവറികോസ്റ്റ്, സെനഗല്‍...

ആഫ്രിക്കയില്‍ ഐവറികോസ്റ്റ്, സെനഗല്‍...

ആഫ്രിക്കന്‍ മേഖലാ പ്ലേഓഫില്‍ കരുത്തരായ ടീമുകളുടെയെല്ലാം ഭാവി തുലാസിലാണ്. മുന്‍ സൂപ്പര്‍ താരം ദിദിയര്‍ ദ്രോഗ്ബയുടെ ഐവറി കോസ്റ്റ്, നേരത്തേ ലോകകപ്പ് കളിച്ച് അട്ടിമറികളിലൂടെ ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച സെനഗല്‍ എന്നിവരെല്ലാം പ്ലേഓഫില്‍ അണിനിരക്കുന്നുണ്ട്.

ആറു ടീമുകളാണ് ആഫ്രിക്കയില്‍ നിന്നു പ്ലേഓഫ് കളിക്കുന്നത്. ഇവരില്‍ മൂന്നു പേര്‍ക്ക് ലോകകപ്പ് ടിക്കറ്റ് ലഭിക്കും. നവംബര്‍ 10ന് ദക്ഷിണാഫ്രിക്ക- സെനഗല്‍ മല്‍സരത്തോടെ ആഫ്രിക്കയിലെ പ്ലേഓഫിന് വിസില്‍ മുഴങ്ങും. ഐവറികോസ്റ്റ് മൊറോക്കോയെയും കോംഗോ ഗ്വിനിയെയും ടുണീഷ്യ ലിബിയയെയും ബുര്‍കിന ഫസോ കേപ് വെര്‍ഡേ ഐലന്‍ഡ്‌സിനെയും നേരിടും.

സോക്കറൂസിന് നിര്‍ണായകം

സോക്കറൂസിന് നിര്‍ണായകം

ഏഷ്യ/ കോണ്‍കകാഫ് എന്നീ രണ്ടു മേഖലകള്‍ക്കുമായി കേവലമൊരു പ്ലേഓഫ് മല്‍സരം മാത്രമേയുള്ളൂ. ഏഷ്യയില്‍ നിന്നു ശക്തരായ ഓസ്‌ട്രേലിയയെത്തുമ്പോള്‍ കോണ്‍കകാഫില്‍ നിന്നും ഹോണ്ടുറാസാണ് ഉള്ളത്. നവംബര്‍ 10, 15 തിയ്യതികളിലാണ് മല്‍സരങ്ങള്‍. ഇതിനകം നിരവധി ലോകകപ്പുകളില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ച സോക്കറൂസെന്ന ഓസ്‌ട്രേലിയ ഇത്തവണയും യോഗ്യത നേടുമെന്നാണ് വിലയിരുത്തല്‍.

പെറുവും കിവികളും

പെറുവും കിവികളും

ഏഷ്യ/ കോണ്‍കകാഫ് പോലെ ലാറ്റിനമേരിക്ക/ ഓഷ്യാനിയ മേഖലകള്‍ക്കും ഒരു പ്ലേഓഫ് മല്‍സരം മാത്രമാണുള്ളത്. ലാറ്റിനമേരിക്കയില്‍ നിന്നു പെറു എത്തുമ്പോള്‍ ഓഷ്യാനിയ മേഖലയില്‍ നിന്നും ന്യൂസിലന്‍ഡാണ് വരുന്നത്. നവംബര്‍ 11, 16 തിയ്യതികളിലാവും മല്‍സരങ്ങള്‍. 1982നു ശേഷം ആദ്യ ലോകകപ്പ് കളിക്കുകയാണ് പെറുവിന്റെ ലക്ഷ്യം.

ഇവര്‍ നേരത്തേ ടിക്കറ്റെടുത്തു

ഇവര്‍ നേരത്തേ ടിക്കറ്റെടുത്തു

റഷ്യന്‍ ലോകകപ്പിലേക്ക് ഇതിനകം യോഗ്യത നേടിയ ടീമുകള്‍ ഇവയാണ്: അര്‍ജന്റീന, ബ്രസീല്‍, ബെല്‍ജിയം, കൊളംബിയ, കോസ്റ്ററിക്ക, ഈജിപ്ത്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഐസ്‌ലന്‍ഡ്, ഇറാന്‍, ജപ്പാന്‍, മെക്‌സിക്കോ, നൈജീരിയ, പാനമ, പോളണ്ട്, പോര്‍ച്ചുഗല്‍, റഷ്യ, സൗദി അറേബ്യ, സെര്‍ബിയ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, ഉറുഗ്വേ.

English summary
2018 Russian world cup football: Playoff matches will start on thursday.
Please Wait while comments are loading...