വെസ്റ്റ് ഹാമില്‍ തികഞ്ഞ പരാജയം, മുന്‍ റയല്‍ മാഡ്രിഡ് താരം ബൂട്ടഴിച്ചു, ഇനി കോച്ചാകണം

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: സ്‌പെയ്‌നിനൊപ്പം ലോകകപ്പ് ജേതാവായ അല്‍വാരോ അര്‍ബെലോവ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ലിവര്‍പൂളിന്റെയും റയല്‍ മാഡ്രിഡിന്റെയും മുന്‍ റൈറ്റ് ബാക്കായിരുന്ന ആര്‍ബെലോവ കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടില്‍ വെസ്റ്റ് ഹാം യൂനൈറ്റഡിനൊപ്പമായിരുന്നു. ഫോം മങ്ങിയെന്ന് ബോധ്യപ്പെട്ടതിനാലാണ് താന്‍ കരിയര്‍ അവസാനിപ്പിക്കുന്നതെന്ന് ആല്‍ബെലോവ വിരമിക്കല്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്‌പെയ്‌നിന് വേണ്ടി 58 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ആര്‍ബെലോവ രണ്ട് ലോകകപ്പുകളും ഒരു യൂറോ കപ്പും സ്‌പെയ്‌നിനൊപ്പം നേടിയിട്ടുണ്ട്. കളിക്കളം വിടാനുള്ള സമയമായിരിക്കുന്നു. ശാരീരികമായി വലിയ ബുദ്ധിമുട്ടുകളില്ല. എങ്കിലും ഇതാണ് കളം വിടാനുള്ള സമയം - മുപ്പത്തിനാലുകാരന്‍ വ്യക്തമാക്കി.

alvaroarbeloa

സ്പാനിഷ് പത്രം മാര്‍സക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭാവി റയല്‍ മാഡ്രിഡിലായിരിക്കുമെന്ന സൂചന അര്‍ബെലോവ നല്‍കുന്നുണ്ട്. അസിസ്റ്റന്റ് കോച്ചിന്റെയോ മറ്റ് ക്ലബ്ബ് സ്ഥാനങ്ങളിലോ അര്‍ബലോവയെ പ്രതീക്ഷിക്കാം

വീണ്ടും ട്വിസ്റ്റ്..!! ദിലീപ് ഉയർത്തിയ കോടികളുടെ ബ്ലാക്ക്മെയില് പരാതി നുണ ?? രക്ഷപ്പെടാന് നാടകം !

നടിയെ ആക്രമിച്ച കേസിലെ പ്രമുഖനെന്ന് പറഞ്ഞിരുന്നത് ദിലീപിനെയാണോ.. എന്തിനാണ് ഈ വേട്ടയാടൽ?

English summary
World Cup winner Arbeloa retires
Please Wait while comments are loading...