റയല്‍ മാഡ്രിഡ് പ്രസിഡന്റ് റേഡിയോയിലൂടെ സിദാന് ആ ഓഫര്‍ വെച്ചു !!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തിയ കോച്ച് സിനദിന്‍ സിദാന് റയല്‍ മാഡ്രിഡ് മുന്നോട്ട് വെച്ച ഓഫര്‍ അറിഞ്ഞാല്‍ ഞെട്ടും ! റയലിനെ ആജീവനാന്തകാലം പരിശീലിപ്പിക്കാനാണ് സിദാനോട് ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരെസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബെനിറ്റസിന്റെ പകരക്കാരന്‍..

ബെനിറ്റസിന്റെ പകരക്കാരന്‍..

2016 ജനുവരിയിലാണ് സിദാന്‍ റയലിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. റാഫേല്‍ ബെനിറ്റസിനെ പുറത്താക്കിയാണ് ക്ലബ്ബ് മാനേജ്‌മെന്റ് സിദാനെ ദൗത്യമേല്‍പ്പിക്കുന്നത്.

ആദ്യ സീസണില്‍ തന്നെ ക്ലിക്കായി..

ആദ്യ സീസണില്‍ തന്നെ ക്ലിക്കായി..

ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍സ് ലീഗ് ജയം, യുവേഫ സൂപ്പര്‍ കപ്പ് ജയം. സിദാന്‍ റയലിന്റെ ഹീറോയായി മാറി. താരമെന്ന നിലയിലും കോച്ചെന്ന നിലയിലും ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ സിദാന്‍ രണ്ടാം സീസണില്‍ സ്പാനിഷ് ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും നേടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചു.

സൂപ്പര്‍ കപ്പ് വരാനിരിക്കുന്നു...

സൂപ്പര്‍ കപ്പ് വരാനിരിക്കുന്നു...

ആഗസ്റ്റ് എട്ടിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ യുവേഫ സൂപ്പര്‍ കപ്പ് ജയിച്ചാല്‍ സിദാന്റെ ഗ്രാഫ് ഒരു പടി കൂടി ഉയരും.

 സിദാനോട് കടപ്പെട്ടിരിക്കുന്നു...

സിദാനോട് കടപ്പെട്ടിരിക്കുന്നു...

സ്‌പെയ്‌നില്‍ റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തിലാണ് പെരെസ് സിദാന്‍ റയലില്‍ ആജീവനാന്തം തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ക്ലബ്ബ് ആരാധകര്‍ സിദാനോട് കടപ്പെട്ടിരിക്കുന്നു.

2001ല്‍ റയലിന്റെ താരം..

2001ല്‍ റയലിന്റെ താരം..

2001ല്‍ സിദാന്‍ റയലിലെത്തിയതിന് ശേഷമാണ് ക്ലബ്ബ് പ്രതിഭകളുടെ കൂടാരമായി മാറിയതെന്നും പെരെസ് പറഞ്ഞു. പതിനേഴ് മാസം റയലിനെ പരിശീലിപ്പിച്ച സിദാന്‍ പ്രതീക്ഷിച്ചതിലേറെ ക്ലബ്ബിന് നേടിത്തന്നു.

ആകെ ഏഴ് തോല്‍വികള്‍...

ആകെ ഏഴ് തോല്‍വികള്‍...

റയലിന്റെ കോച്ചെന്ന നിലയില്‍ 87 മത്സരങ്ങളില്‍ ഏഴ് കളികളില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്. വിസെന്റ് ഡെല്‍ ബൊസ്‌ക് പരിശീലകനായിരുന്ന കാലത്ത് റയല്‍ ഏറെ കിരീടങ്ങള്‍ നേടി. അതുപോലൊരു കാലത്തേക്കാണ് റയല്‍ മടങ്ങിപ്പോകുന്നതെന്നും പെരെസ് പറഞ്ഞു.

English summary
Zidane has Madrid job for life after La Liga & Champions League double
Please Wait while comments are loading...